‘അവാർഡ് പ്രതീക്ഷിച്ചില്ല, കിട്ടാത്തതിൽ സങ്കടവുമില്ല’: മാധ്യമങ്ങൾ വെറുതെ നെഞ്ചിടിപ്പ് കൂട്ടിയതാണെന്ന് ബിന്ദു പണിക്കർ

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ച സമയത്ത് നിസാം ബഷീറിന്റെ റോഷാക്കിലെ അഭിനയത്തിന് ബിന്ദു പണിക്കർക്ക് അവാർഡ് നൽകിയില്ല എന്ന് കാണിച്ച് സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ ചർച്ചകളാണ് ഉടലെടുത്തിരുന്നത്. ബിന്ദു പണിക്കർ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും അവർ മികച്ച നടിയ്ക്കുള്ള അവാർഡിന് അർഹയാണെന്നും അന്ന് പലരും പറഞ്ഞിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി ബിന്ദു പണിക്കർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ALSO READ: ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്: തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി

അവാർഡ് കിട്ടാത്തത് കൊണ്ട് തനിക്ക് വിഷമമൊന്നും ഇല്ലെന്ന് ബിന്ദു പണിക്കർ പറഞ്ഞു. താൻ അഭിനയിക്കുന്നത് അവാർഡ് പ്രതീക്ഷിച്ചിട്ടല്ലെന്നും, ഇത്രയും കാലമായിട്ടും അത്തരത്തിൽ ഒരു കാര്യത്തെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്നും പ്രമുഖ യൂട്യൂബ് ചാനലിന് അനൽകിയ അഭിമുഖത്തിൽ ബിന്ദു പണിക്കർ പറഞ്ഞു.

ALSO READ: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു

ബിന്ദു പണിക്കരുടെ വാക്കുകൾ

എനിക്ക് അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. ഓരോ കഥാപാത്രങ്ങളും ചെയ്യുമ്പോഴും അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചല്ല ചെയ്യുന്നത്. ഇത്രയും കാലം അതിനെ കുറിച്ച് ഓർത്തിട്ടുമില്ല, അതുകൊണ്ടുതന്നെ വിഷമങ്ങൾ ഉണ്ടായിട്ടില്ല. അവാർഡ് പ്രഖ്യാപിച്ച അന്ന് ആദ്യമായി കുറെ മാധ്യമങ്ങൾ ഒക്കെ വന്ന് നെഞ്ചിടിപ്പ് കൂട്ടി, അത്രയേ ഒള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News