ഇ ഡിക്ക് വന്‍ തിരിച്ചടി; ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ബിനീഷ് കോടിയേരിയുടെ ജാമ്യം റദാക്കണമെന്ന ഹര്‍ജിയില്‍ ഇഡിക്ക് തിരിച്ചടി. ഹര്‍ജി സുപ്രീം കോടതി തള്ളി. ഇഡിയുടെ ആവശ്യം ഇപ്പോഴത്തെ സാഹചര്യത്തില്‍ അനിവാര്യമല്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റീസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്കെതിരായ ഇ ഡിയുടെ കേസ് നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു 2021-ല്‍ ക കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നേരിട്ടുള്ള തെളിവ് ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്നും സംശയം വെച്ച് മാത്രം ജാമ്യം നല്‍കാതിരിക്കാന്‍ കഴിയില്ലെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Also Read: കേന്ദ്ര ബജറ്റ് തികച്ചും നിരാശാജനകം; സംസ്ഥാനത്തേക്ക് നീക്കിവെച്ച തുകയില്‍ വലിയ വെട്ടിക്കുറവ്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

നാല് വര്‍ഷമായി ബിനീഷ് ജാമ്യത്തിലാണെന്നും അതിനാല്‍ ആവശ്യം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി കൊണ്ട് സുപ്രീം കോടതി ഇഡിയുടെ ഹര്‍ജി തള്ളി. ബെംഗളൂരുവിലെ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ബിനീഷിനുവേണ്ടി ഹാജരായ അഭിഭാഷകരായ ജി. പ്രകാശ്, എം.എല്‍. ജിഷ്ണു എന്നിവര്‍ സുപ്രീം കോടതിയെ അറിയിച്ചു. ബിനീഷിന് എതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ സ്റ്റേക്കെതിരേ ഇ.ഡി. അപ്പീല്‍ നല്‍കിയിട്ടില്ലെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News