അമ്മയുടെ വാക്കുകളെ ദുര്‍ വ്യാഖ്യാനം ചെയ്‌തെന്ന് ബിനീഷ് കോടിയേരി

കോടിയേരി ബാലകൃഷ്ണന്റെ മരണ ശേഷം ഭൗതിക ശരീരം പൊതുദർശനത്തിനായി തിരുവനന്തപുരത്ത് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഭാര്യ വിനോദിനി പറഞ്ഞത് എന്ന തരത്തില്‍ പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമാണെന്ന് മകന്‍ ബിനീഷ് കോടിയേരി വ്യക്തമാക്കി. ഫേസ്ബുക്ക് കുറുപ്പിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്.

Also read:ചന്ദ്രനില്‍ വീണ്ടും രാവ് എത്തി, ആദ്യ രാത്രിയിലുറങ്ങിയ ചന്ദ്രയാനെ ഉണര്‍ത്താന്‍ ശ്രമം തുടരും

അച്ഛന്റെ മരണശേഷം താനും തന്റെ സഹോദരനും അച്ഛന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു എന്നും, അതിന് പാര്‍ട്ടി അനുവദിച്ചില്ല എന്നും അമ്മ പറഞ്ഞിട്ടില്ലെന്ന് ബിനീഷ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. മരണശേഷവും അച്ഛനെതിരെ നടത്തുന്ന ഈ അപവാദ പ്രചാരണങ്ങളെ ജനങ്ങൾ തള്ളി കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യർത്ഥിക്കുന്നു എന്നും ബിനീഷ് പറഞ്ഞു.

Also read:കനത്ത മഴ: തിരുവനന്തപുരം ജില്ലയിലും കോട്ടയം നഗരസഭിയിലെ ചില സ്കൂളുകള്‍ക്കും ഇന്ന് അവധി; പിഎസ് സി കായികക്ഷമതാ പരീക്ഷ മാറ്റി

ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

അച്ഛന്റെ മരണശേഷം ഞാനും എന്റെ സഹോദരനും അച്ഛന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാൻ ആവശ്യപ്പെട്ടു എന്നും , അതിനു പാർട്ടി സമ്മതിച്ചില്ല എന്ന് എന്റെ അമ്മ പറഞ്ഞു എന്ന പ്രചാരണം തികച്ചും വാസ്തവ വിരുദ്ധവും , സത്യത്തിനു നിരക്കാത്തതുമാണ്. മരണശേഷവും കോടിയേരിക്ക് എതിരെ നടത്തുന്ന ഈ അപവാദ പ്രചാരണങ്ങളെ ജനങ്ങൾ തള്ളി കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യർത്ഥിക്കുന്നു.

Also read:ക്രിക്കറ്റ് ലോകകപ്പിന്‍റെ ആവേശ നാളുകള്‍ക്ക് വ്യാ‍ഴാ‍ഴ്ച തുടക്കം

അമ്മ പറഞ്ഞ വാക്കുകളെ ദുർ വ്യഖ്യാനം നടത്തി അത്‌ പാർട്ടിക്കെതിരെ ഉപയോഗിക്കുവാനാണ് വലതുപക്ഷ രാഷ്ട്രീയം ശ്രമിക്കുന്നത്. ഇതിനെ സംബന്ധിച്ചു വളരെ കൃത്യമായി ഞാൻ റിപ്പോർട്ടർ ചാനലിലും, മനോരമ ചാനലിലും നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയതാണ്.
അച്ഛൻ പോയതിന് ശേഷമുള്ള അമ്മയുടെ മാനസിക അവസ്ഥ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്, ഇങ്ങനെ ഉള്ള അപവാദ വ്യഖ്യാനങ്ങളുമായി വന്ന് വീണ്ടും അമ്മയെ മനോനില തകർക്കരുത് എന്ന് എല്ലാവരോടും വിനീതമായ അപേക്ഷ.

പാർട്ടി നേതാവായിരുന്ന കോടിയേരിയെ ഏതെല്ലാം തരത്തിലാണ് ഇവർ വേട്ടയാടിയത് എന്ന് എല്ലാവരും കണ്ടതാണ്. അങ്ങനെ ഉള്ളവർ എല്ലാം തന്നെ ഇപ്പോൾ കോടിയേരിക്ക് വേണ്ടി എന്ന് പറഞ്ഞു നടത്തുന്ന ഈ പ്രചാരങ്ങൾ സി പി എം നെ യും സി പി എം നേതൃത്വത്തെയും ബോധപൂർവ്വം പൊതുജനത്തിനു മുൻപിൽ മോശമായി ചിത്രീകരിക്കാനാണ്, ഇതിനെ അർഹിക്കുന്ന അവജ്ജയോടെ തള്ളിക്കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News