ഇസ്രയേല്‍ അധിനിവേശത്തിനിടയില്‍ യുഎസിനുള്ള ബിന്‍ലാദന്റെ കത്ത് വൈറല്‍

അല്‍ഖ്വയ്ദ മുന്‍ നേതാവ് ഒസാമ ബിന്‍ ലാദന്റെ ഒരു കത്താണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. ടിക് ടോകില്‍ ഒരു ഉപഭോക്താവ് ഷെയര്‍ ചെയ്ത ഒരു പതിറ്റാണ്ടോളം പഴക്കമുള്ള കത്തിന്റെ വീഡിയോ പിന്നീട് എക്‌സിലും പ്രചരിച്ചു. 2 മില്യണ്‍ വ്യൂവ്‌സാണ് ടിക് ടോകില്‍ ഈ വീഡിയോയ്ക്ക് ലഭിച്ചത്. ലെറ്റര്‍ടുഅമേരിക്ക(അമേരിക്കയ്ക്കുള്ളകത്ത്) എന്ന ഹാഷ്ടാഗോടെയാണ് ടിക് ടോകില്‍ വീഡിയോ പ്രചരിച്ചത്. എന്നാല്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ ടിക് ടോക് ആ ടാഗ് ഒഴിവാക്കി. കത്ത് വീണ്ടും ചര്‍ച്ചയായതോടെ യുഎസ് ഇസ്രയേലിന് നല്‍കുന്ന പിന്തുണയും ഇസ്രയേല്‍ ഹമാസ് സംഘര്‍ഷവുമെല്ലാം വാഗ്വാദങ്ങള്‍ക്ക് കാരണമായി.

ALSO READ:  യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണം; പ്രത്യേകസംഘം അന്വേഷിക്കും

അല്‍ഖ്വയ്ദ സ്ഥാപകന്‍ കൂടിയായ ലാദന്റെ ഈ കത്ത് മിഡില്‍ ഈസ്റ്റില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ അമേരിക്കയുടെ ഇടപെടലിനെകുറിച്ച് വ്യത്യസ്തമായ ധാരണയാണ് ഉണ്ടാകുകയെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. 2001 സെപ്തംബര്‍ 11 നടന്ന ആക്രമണം കഴിഞ്ഞ് തൊട്ടടുത്ത വര്‍ഷമാണ് ഇത്തരമൊരു എഴുത്ത് പുറത്തുവന്നത്. 21 വര്‍ഷം പഴക്കമുള്ള ഈ കത്തിന്റെ യഥാര്‍ത്ഥ കോപ്പി ദ ഗാര്‍ഡിയന്‍ പത്രത്തിന്റെ വെബ്‌സൈറ്റില്‍ നിലനിര്‍ത്തിയിരുന്നു. ഉപഭോക്താക്കള്‍ ടിക് ടോകില്‍ വന്ന വീഡിയോ ലിങ്കു പങ്കുവയ്ക്കാന്‍ തുടങ്ങിയതോടെ അവര്‍ അത് വെബ്‌സൈറ്റില്‍ നിന്നും ഒഴിവാക്കി.

ALSO READ: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്; മണ്ഡലം പ്രസിഡന്റാണെന്ന് അവകാശപ്പെട്ട് യുവാവ്

ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ ജനതയ്ക്കാണ് ലാദന്‍ കത്തെഴുതിയിരിക്കുന്നത്. എന്തുകൊണ്ടാണ് ഞങ്ങള്‍ നിങ്ങളോട് പോരാടുന്നതെന്നും എതിര്‍ക്കുന്നതെന്നും അറിയാമോ?, നിങ്ങളില്‍ നിന്ന് എന്താണ് ആവശ്യമെന്നും എന്താണ് വേണ്ടതെന്നും നിങ്ങള്‍ക്ക് അറിയാമോ എന്നെല്ലാമാണ് കത്തില്‍ ലാദന്‍ ചോദിക്കുന്നത്. ചിലര്‍ ലാദന്റെ വാദത്തെ പിന്തുണയ്ക്കുമ്പോള്‍ ഭൂരിഭാഗവും ലാദനെ പരിഹസിക്കുകയാണ്.

ALSO READ: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; തീപിടിത്തത്തില്‍ അഞ്ച് പേര്‍ക്ക് പരുക്ക്

ലാദന്‍ നടത്തിയ 9/11 ആക്രമണത്തെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എന്നാല്‍ ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ യുദ്ധങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാട് ഈ കത്തിലൂടെ മാറിയെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. കത്തില്‍ പലസ്തീന്‍ ജനതയെ അടിച്ചമര്‍ത്താന്‍ ഇസ്രയേലിന് യുഎസ് പിന്തുണ നല്‍കുന്നുവെന്നും പറയുന്ന ലാദന്‍, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സൊമാലിയ, ചെച്‌നിയ, ലെബനന്‍ എന്നിവടങ്ങളില്‍ യുഎസ് നടത്തിയ കൈകടത്തലുകളെയും വിമര്‍ശിക്കുന്നുണ്ട്. 2011ല്‍ പാകിസ്ഥാനില്‍ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ലാദനെ യുഎസ് വധിച്ചത്.

ALSO READ: നിരത്തിലിറങ്ങി റോബിൻ ബസ്; വഴിയിൽ പിടികൂടി എംവിഡി

അതേസമയം ഈ കത്ത് പ്രചരിപ്പിച്ചവര്‍ക്കെതിരെ വൈറ്റ് ഹൗസ് രംഗത്തെത്തി. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ ഇപ്പോഴും വിതുമ്പുന്ന മൂവായിരത്തോളം കുടുംബങ്ങളെ ആരും അപമാനിക്കാന്‍ നില്‍ക്കരുതെന്നാണ് വൈറ്റ് ഹൗസ് പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here