ബിനോയ് മാർബിൾസ് എംഡി സിഎസ് സുജാതൻ അന്തരിച്ചു

C S SUJATHAN

ബിനോയ് മാർബിൾസ് എംഡിയും അഖിൽ റിസോർട്ട് ഉടമയുമായ സിഎസ് സുജാതൻ അന്തരിച്ചു. 63 വയസ്സായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലംമുക്ക് യൂണിറ്റ് പ്രസിഡൻ്റ്, പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉപദേശക സമിതി പ്രസിഡൻ്റ് എന്നീ ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

എസ്എൻഡിപി യോഗം തിരുവനന്തപുരം യൂണിയൻ മുൻപ്രസിഡന്റും സെക്രട്ടറിയുമായിരുന്നു അദ്ദേഹം. ഭാര്യ: ജ്യോതി ലക്ഷ്മി. മക്കൾ: അഖിൽ കൃഷ്ണൻ, നിഖിൽ കൃഷ്ണൻ, പരേതയായ അഖില. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് സ്വവസതിയിൽ വെച്ച് നടക്കും. സഞ്ചയനം തിങ്കൾ രാവിലെ 9.15ന്.

ENGLISH NEWS SUMMARY: CS Sujathan, MD of Binoy Marbles and owner of Akhil Resort, passed away.He was the former president and secretary of SNDP Yuga Thiruvananthapuram Union.He has held the duties of the Ambalamuk Unit President of the Traders and Industrialists Coordinating Committee and the President of the Perur Srikrishna Swamy Temple Advisory Committee

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News