വയനാടിനെ മറന്ന കേന്ദ്ര നിലപാടിനെതിരെ നാളെ സംസ്ഥാന വ്യാപകമായി പന്തംകൊളുത്തി പ്രകടനം നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രകൃതിദുരന്തത്തിൽ ഉഴറുന്ന വയനാട്ടിലെ ജനങ്ങൾക്ക് ഒരു ചില്ലി കാശ് പോലും സഹായം പ്രഖ്യാപിക്കാതെ, കേന്ദ്രത്തിലെ ബിജെപി ഗവൺമെന്‍റ് ‘ദുരന്തനിവാരണ നിയമം ഭേദഗതി ബിൽ’ പാസാക്കിയെടുത്ത നടപടിയെ അപലപിക്കുന്നതായും വാർത്താ കുറിപ്പിൽ പറയുന്നു.
സാമാന്യഗതിയിൽ തന്നെ കേരളത്തിന് ലഭിക്കേണ്ടിയിരുന്ന 153 കോടി രൂപയല്ലാതെ അധികമായി മറ്റൊന്നിനും കേരളത്തിന് അർഹതയില്ലെന്നാണ് കേന്ദ്രസർക്കാർ പാർലമെന്‍റിൽ പ്രഖ്യാപിച്ചത്. കേരളം നൽകിയ 2219 കോടി രൂപയുടെ പുനരുദ്ധാരണ പദ്ധതിയെ പറ്റി ഒരു വാക്ക് മിണ്ടാൻ കേന്ദ്രത്തിന്‍റെ അധികാര ധാർഷ്ട്യം കൂട്ടാക്കിയില്ല.
ALSO READ; മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ കൈപിടിച്ചുയർത്താൻ കുടുംബശ്രീയുടെ മൈക്രോപ്ലാന്റ്
കേരളവും വയനാടും ഇന്ത്യയുടെ ഭാഗമാണെന്ന് പോലും അംഗീകരിക്കാത്ത രാഷ്ട്രീയ അന്ധതയാണ് ബിജെപി ഗവൺമെന്‍റിനെ നയിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കേണ്ട ദേശവിരുദ്ധ നടപടിയാണ് ബിജെപിയുടേത്. ഇതിനെതിരായി ഡിസംബർ 14, ശനിയാഴ്‌ച വൈകുന്നേരം എല്ലാ ബ്രാഞ്ച്-ലോക്കൽ കേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനം നടത്താൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാർട്ടി ഘടകങ്ങളെ ആഹ്വാനം ചെയ്തു.
അതേസമയം, മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ കൈപിടിച്ചുയർത്താൻ കുടുംബശ്രീ തയ്യാറാക്കിയ മൈക്രോപ്ലാനിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി എംബി രാജേഷ് നിർവഹിച്ചു. ദുരന്തബാധിതരുടെ ഉപജീവനത്തിനായുള്ള ആവശ്യങ്ങൾ ഉള്‍ക്കൊള്ളിച്ച് സമഗ്രമായി തയ്യാറാക്കിയ മൈക്രോ പ്‌ളാന്‍ അതിജീവനത്തിന്റെ സുപ്രധാന മുന്നേറ്റമാണ് എന്നും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here