ബിജെപി മുനമ്പത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നു: ബിനോയ് വിശ്വം

binoy viswam

ബിജെപി മുനമ്പത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുനമ്പത്തെ ഒരാളെയും ഇറക്കിവിടില്ലെന്ന സത്യം മൂടിവച്ച് ബിജെപി ഇല്ലാകഥ പറയുകയാണ്. മുസ്ലീമും ക്രിസ്ത്യാനിയും ശത്രുവാണെന്ന് പ്രഖ്യാപിച്ച ഗ്രന്ഥം ഇറക്കിയവരാണ് ബിജെപിയെന്നും ബിനോയ് വിശ്വം പറഞ്ഞു.

അവർ ന്യൂനപക്ഷങ്ങളുടെ രക്ഷകരെന്ന രീതിയിൽ പ്രഛന്ന വേഷം കെട്ടുകയാണ്. മാരീചനാണ് മാനായി വരുന്നതെന്ന് എല്ലാവർക്കുമറിയാം. എല്ലാവരെയും തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നത്. ബിജെപിയുടെ അടിത്തറ തകർന്നു കൊണ്ടിരിക്കുകയാണ്. അതിനാൽ ഭയപ്പെട്ടു കൊണ്ടുള്ള ഓട്ടത്തിലാണ് ബിജെപിയെന്നും ബിനോയ് വിശ്വം പറഞ്ഞു.

ALSO READ; വയനാട് കൊട്ടികലാശത്തിലേക്ക്; ആകാശത്ത് മാത്രം കണ്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി നിലത്തേക്കെത്തിയത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ പ്രചരണത്തിന്റെ ഫലമെന്ന് സത്യന്‍ മൊകേരി

അതേസമയം, മുനമ്പത്തെ ഒരു കുടുംബത്തിനും കുടിയിറങ്ങേണ്ടിവരില്ലെന്ന് എംവി ഗോവിന്ദന്‍മാസ്റ്റര്‍. കാസയും ആര്‍എസ്എസും ചേര്‍ന്ന് വര്‍ഗീയ പ്രചാരണം നടത്തി ക്രിസ്ത്യന്‍- മുസ്ലീം വിഭാഗങ്ങള്‍ക്കിടിയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കിയതും കുടിയൊഴുപ്പിക്കല്‍ തടഞ്ഞതും കമ്യൂണിസ്റ്റുകാരാണ്. അങ്ങനെയുളള കമ്യൂണിസ്റ്റുകാര്‍ കേരളം ഭരിക്കുമ്പോള്‍ ആരും കുടിയിറക്കപ്പെടില്ലെന്ന് ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News