‘രാജ്യം പ്രതീക്ഷിക്കുന്ന ധീരമായ നടപടിയാണ് ഈ രാജി’; സി രാധാകൃഷ്ണനെ അഭിനന്ദിച്ച് ബിനോയ് വിശ്വം എം പി

കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം രാജിവച്ച പ്രമുഖ സാഹിത്യകാരൻ സി രാധാകൃഷ്ണനെ അഭിവാദ്യം ചെയ്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

Also read:ജനാധിപത്യവും മതനിരപേക്ഷതയും ചോദ്യം ചെയ്യപ്പെടുന്നു, ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാന്‍: മുഖ്യമന്ത്രി

കേന്ദ്ര സാഹിത്യ അക്കാദമിയുടെ സത്പാരമ്പര്യങ്ങളെല്ലാം കുഴിച്ചു മൂടിക്കൊണ്ട് കേന്ദ്ര സാഹിത്യ അക്കാദമിയെ ബിജെപി ഗവൺമെന്റിന്റെ കളിപ്പാവയാക്കി മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് സി രാധാകൃഷ്ണൻ രാജി വച്ചത്. എണ്ണപ്പെട്ട സാഹിത്യ കൃതികൾ മലയാളത്തിന് സമ്മാനിച്ച സി രാധാകൃഷണനിൽ നിന്നും രാജ്യം പ്രതീക്ഷിക്കുന്ന ധീരമായ നടപടിയാണ് രാജി. മനുഷ്യപക്ഷ സാഹിത്യത്തിൻ്റെയും പുരോഗമന ചിന്തയുടേയും ബന്ധുവായ സി രാധാകൃഷ്‌ണൻ യുവകലാ സാഹിതിയുടെ വളർച്ചയിൽ അവിസ്മരണീയ പങ്ക് വഹിച്ച പ്രസിഡൻ്റായിരുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News