ഇലക്ടറൽ ബോണ്ട് വഴി 90 ശതമാനം പണവും പോയത് ബിജെപിയിലേക്ക്: ബിനോയ് വിശ്വം എംപി

ഇലക്ടറൽ  ബോണ്ടിലെ സുപ്രീം കോടതി വിധിയെ പ്രഥമ ദൃഷ്ട്യാ സ്വാഗതം ചെയ്യുന്നുവെന്നു ബിനോയ് വിശ്വം എം പി. ഇലക്ടറൽ ബോണ്ട് വഴി 90 ശതമാനം പണവും പോയത് എവിടേക്ക് എന്ന് എല്ലാവർക്കും അറിയാമെന്നും പണം പോയത് ബിജെപിയിലേക്ക് എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കേരള ധന വിനിയോഗ ബിൽ, ധനവിനിയോഗ വോട്ട് ഓൺ അക്കൗണ്ട് ബിൽ എന്നിവ പാസാക്കി നിയമസഭ

സപ്ലൈക്കോ പൂട്ടിപ്പോകാതിരിക്കാൻ വില വർധനവ് അനിവാര്യമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഇത് ജനങ്ങൾ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇഷ്ടത്തോടെ ചെയ്തതല്ല എന്നും ബിനോയ് വിശ്വം പറഞ്ഞു. സപ്ലൈക്കോ മരിക്കരുത് അതിനാണ് ഈ നടപടി. സർക്കാരിന് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ട്. ബജറ്റിൽ കഴിയുന്ന തുക മാറ്റിവെച്ചു.

ALSO READ: ബിജെപിയില്‍ വിട്ട് ഗൗതമി അണ്ണാഡിഎംകെയില്‍ ചേർന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News