ബിനോയ് വിശ്വത്തിന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല

ബിനോയ് വിശ്വത്തിന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല. ഡി.രാജയുടെ അദ്ധ്യക്ഷതയില്‍ കോട്ടയത്ത് ചേര്‍ന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് ബിനോയ് വിശ്വത്തിന് ചുമതല നല്‍കാന്‍ തീരുമാനമായത്. ഏക കണ്ഠമായാണ് ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തത്.

നടപടിക്രമങ്ങളിലൂടെ അടുത്തഘട്ടത്തിലേക്ക് പോകുമെന്നും സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്ന് തരുമാനം അംഗീകരിക്കുമെന്നും ഡി.രാജ അറിയിച്ചു. അതേസമയം സിപിഐ സംസ്ഥാന കൗണ്‍സിലാണ് അന്തിമ തീരുമാനം കൈക്കൊള്ളുക. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത നിര്യാണത്തെ തുടര്‍ന്നാണ് ബിനോയ് വിശ്വത്തിന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല നല്‍കിയത്.

സ്റ്റേറ്റ് കൗണ്‍സില്‍ തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. എല്‍ഡിഎഫിനെ ശക്തിപ്പെടുത്താന്‍വേണ്ടി പ്രവര്‍ത്തിക്കുമെന്നും എല്‍ഡിഎഫ് ആണ് ശരിയെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.  എല്‍ഡിഎഫിന്റേതല്ലാത്ത ഒരാശയവും സിപിഐ പറഞ്ഞിട്ടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News