![](https://www.kairalinewsonline.com/wp-content/uploads/2024/03/binoy-viswam-4.jpg)
അപ്രിയസത്യങ്ങള്‍ ആരു പറഞ്ഞാലും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി വേട്ടയാടുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയുണ്ട്. ഇരുവര്‍ക്കും ഇടതു വിരുദ്ധതയാണുള്ളത്.
ALSO READ: ആന്റോ ആന്റണിയുടെ ചിത്രങ്ങളും പേരും ഉടന്‍ മറയ്ക്കണം: നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂനപക്ഷ അവകാശങ്ങള്‍ വോട്ട് പ്രശ്‌നമോ മതപ്രശ്‌നമോ ആയിട്ടല്ല ഇടതുപക്ഷം കാണുന്നത്. ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ ഇടതുപക്ഷത്തോട് അടുക്കുന്നു. ക്രിസ്ത്യന്‍ സഭകളുമായി കൗശലകരനായ കുറുക്കന്റെ മനസുമായി ബിജെപി ചങ്ങാത്തം കൂടുന്നു. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ശത്രുപക്ഷത്തയാണ് ആര്‍എസ്എസ് കാണുന്നത്. ക്രിസ്ത്യാനികളെ തെറ്റിധരിപ്പിച്ച് ഒപ്പം നിര്‍ത്തുന്നു.
ALSO READ: കേന്ദ്രത്തിനും ബിജെപിക്കുമെതിരെ ഇന്ത്യാസഖ്യം ആഹ്വാനം ചെയ്ത മഹാറാലി ഇന്ന് രാം ലീല മൈതാനിയിൽ
ഇംകംടാക്‌സിന്റെ വിശ്വാസത തകര്‍ത്തു. ഇഡിയെ ബിജെപി വേട്ടപ്പട്ടിയാക്കി. എകെ ആന്റണിയുടെ മകനെയും കരുണാകരന്റെ മകളെയും ബിജെപിക്ക് കോണ്‍ഗ്രസ് സംഭാവന നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ എന്തിന് ബിജെപി വൈകിയെന്ന് ചോദിച്ച അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ മത്സരിക്കാന്‍ ഒരു ന്യായം കൊടുക്കാന്‍ വേണ്ടിയാണ് സുരേന്ദ്രനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതെന്നും അഭിപ്രായപ്പെട്ടു. അതേസമയം റിയാസ് മൗലവി വധ കേസല്‍ പ്രോസിക്യൂഷന്‍ ഒത്തുകളിയെന്ന ആരോപണത്തില്‍ വിധി പറഞ്ഞത് പ്രോസിക്യൂഷന്‍ അല്ലല്ലോ കോടതി അല്ലേയെന്നും അദ്ദേഹം പ്രതികരിച്ചു. ആ കേസിനെ കുറിച്ച് കൂടുതല്‍ പഠിച്ചിട്ടില്ലെന്നും എംപി പറഞ്ഞു.
![whatsapp](https://www.kairalinewsonline.com/wp-content/themes/Nextline_V5/images/whatsapp.png)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here