ദീപം തെളിയിക്കൽ; യഥാർത്ഥ വിശ്വാസികൾ മോദിയുടെ കൗശലം തിരിച്ചറിയണം: ബിനോയ് വിശ്വം എംപി

പ്രധാനമന്ത്രി മോദി ദീപം തെളിക്കാൻ പറയുന്ന ശ്രീരാമൻ വാത്മീകി പറയുന്ന ശ്രീരാമനാണോ അതോ ഗോഡ്‌സെ ആരാധിച്ച ശ്രീരാമനാണോ എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വാത്മീകി പഠിപ്പിച്ച സർവസംഘ പരിത്യാഗിയായ സമഭാവനയുടെ ശ്രീരാമനെയാണ് മഹാത്മാഗാന്ധി ആരാധിച്ചത്. അതിന്റെ പേരിലാണ് ഗോഡ്‌സെ ഗാന്ധിജിയെ വധിച്ചത്.

ALSO READ: വാലിബൻ വരുമ്പോൾ തിയറ്റർ വിറയ്ക്കുമോ? അവതാരകന്റെ ചോദ്യത്തിന് മോഹൻലാലിൻറെ മറുപടി, ഏറ്റെടുത്ത് സോഷ്യൽ മീഡിയ, ചരിത്രം കുറിക്കുമോ?

രാമായണ മാസങ്ങളിൽ വിശ്വാസികൾ ആരാധിക്കുന്നത് ഗാന്ധിജി പറയുന്ന വാത്മീകിയുടെ രാമനെയാണ്. അധികാരക്കൊതിയുടെ ചവിട്ടുപടിയായി രാമായണത്തെ മാറ്റാൻ ശ്രമിക്കുന്ന മോദിയുടെ കൗശലം യഥാർത്ഥ വിശ്വാസികൾക്ക് മനസിലാകുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടു തവണ തൃശൂരിൽ വന്ന പ്രധാനമന്ത്രി മോദി ഇനിയെങ്കിലും ഒരു തവണ മണിപ്പൂരിലേക്ക് പോകാൻ സമയം കണ്ടെത്തണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

ALSO READ: ‘ക്യാമ്പസിൽ കെ എസ് യുവും ഫ്രറ്റേണിറ്റിയും നിരന്തരം അക്രമം അഴിച്ചുവിടുന്നു’: മഹാരാജാസ് യൂണിയൻ ചെയര്‍പേഴ്‌സണ്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News