‘സർവേ തമ്പ്രാക്കളുടെ ഫലം അംഗീകരിക്കുന്നില്ല, എൽഡിഎഫിന് സ്വന്തം സർവേയുണ്ട്’: ബിനോയ് വിശ്വം എംപി

binoy viswam

സർവേ തമ്പ്രാക്കളുടെ സർവ്വെ അംഗീകരിക്കുന്നില്ലെന്ന് ബിനോയ് വിശ്വം എംപി. എൽഡിഎഫിന് സ്വന്തം സർവേയുണ്ട്. ആ സർവേ കേരളത്തിലെ മുഴുവൻ വോട്ടർമാരെയും കണ്ട് തീരുമാനിച്ചതാണെന്നും ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫിന് 100% വിജയം. കാഴ്ചശക്തിയില്ലാത്തവർ മാങ്ങയ്ക്ക് കല്ലെറിയും പോലെയാണ് മാധ്യമ സർവേ. ഒരു മണ്ഡലത്തിൽ 1000 പേരെ കണ്ട് ചോദിക്കുന്ന സർവേയിൽ വിശ്വാസമില്ലെന്നും ഇടതുപക്ഷ വിരോധത്താൽ വിഷം തുപ്പുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഇവി സ്‌കൂട്ടറുകള്‍ ഇനി നിരത്തുകള്‍ വാഴും; രണ്ടും കല്‍പിച്ച് ബജാജ്

രാഹുൽഗാന്ധിയും തങ്ങളുടെ ശത്രു ഇടതുപക്ഷമാണെന്നാണ് പറയുന്നത്. ഇടതുപക്ഷത്തിന്റെ മുഖ്യ ശത്രു ആർഎസ്എസാണ്. രാഹുൽഗാന്ധി ഇന്ത്യ മുന്നണിയുടെ അടിസ്ഥാന രാഷ്ട്രീയം മറന്നു പോയിരിക്കുന്നു. അദ്ദേഹത്തിന് ഇന്ത്യ മുന്നണിയുടെ രാഷ്ട്രീയ അടിത്തറ അറിയില്ല. ഇടതുപക്ഷം പാർലമെന്റിൽ പോയാൽ ഇന്ത്യ സഖ്യത്തിനായി കൈപൊക്കും. ഇനി തൂക്ക് പാർലമെന്റ് വന്നാൽ ഒറ്റക്ഷിയായി എൻഡിഎ മാറിയാൽ ഇടതുപക്ഷത്തിന് എത്ര ഓഫർ കിട്ടിയാലും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മൊബൈൽ പ്രേമികളുടെ പ്രിയപെട്ട മോഡൽ; വിലകുറവുമായി സാംസങ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News