വയനാടിനോടുള്ള മോദി സർക്കാരിന്‍റെ അവഗണനക്കെതിരെ രാഹുൽ ഗാന്ധി ഒന്നും ചെയ്തില്ലെന്ന് ബിനോയ്‌ വിശ്വം

binoy viswam

ആരും കാണാത്ത അടിയൊഴുക്ക് വയനാട്ടിൽ ഉണ്ടെന്നും വയനാടിന് വേണ്ടി പണം കൊടുക്കാത്ത മോദി സർക്കാരിന്‍റെ അവഗണനയ്ക്ക് എതിരായി രാഹുൽ ഗാന്ധി ഒന്നും ചെയ്തില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. രാഹുൽ ഗാന്ധി വിളിച്ചാൽ സമരം ചെയ്യാൻ പ്രതിപക്ഷ എംപിമാർ എല്ലാവരും പോകും.എന്നാൽ രാഹുൽ അതിനെക്കുറിച്ചു ആലോചിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഇതെല്ലാം മനസ്സിലാകുന്നുണ്ട്. ഇന്ന് വാജ്പെയ് മടങ്ങി വന്നാൽ മോദിയെയും അമിത്ഷായെയും ചൂല്കൊണ്ടടിക്കുമെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.

ALSO READ; വയനാട് ഉപതെരഞ്ഞടുപ്പ്: സജ്ജീകരണങ്ങള്‍ പൂർത്തിയായി; ഉരുൾപ്പൊട്ടൽ ദുരന്ത ബാധിത മേഖലയിലെ വോട്ടർമാർക്കായി പ്രത്യേക ബൂത്തുകൾ

രാഷ്ട്രീയമായി ദുർബലമായ ആളാണ് വയനാട്ടിലെ ബിജെപി സ്ഥാനാർഥി. ഇത് കോൺഗ്രസ്‌- ബിജെപി ഡീലിന്‍റെ ഭാഗമാണ്. ഇടതുപക്ഷം ആദ്യാവസാനം നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ കൂടെയാണ്. അതുകൊണ്ട് ഈ വിഷയം തിരഞ്ഞെടുപ്പിനെ ഒരുതരത്തിലും ബാധിക്കില്ല. രാഷ്ട്രീയ ധർമങ്ങളെ കുഴിച്ചുമൂടുന്ന ബിജെപിക്കെതിരെയും അവരുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുന്ന കോൺഗ്രസിന് എതിരെയുമാണ് ഇടതുപക്ഷം. ചേലക്കരയിലും പാലക്കാടും വയനാട്ടിലും ഞങ്ങൾ നേടുന്ന വോട്ടുകളുടെ ഒരു ഭാഗം ഗാന്ധി മൂല്യമുള്ള കോൺഗ്രസുകാരുടെ ഭാഗത്തുനിന്നാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News