ശശി തരൂരിനെ വേദിയിലിരുത്തി രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ശശി തരൂരിനെ വേദിയിലിരുത്തി രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തര്‍ക്കം പരിഹാരത്തിനായി ബാബറി മസ്ജിദ് പള്ളി മുസ്ളീങ്ങള്‍ തന്നെ പൊളിച്ചുമാറ്റണമെന്ന തരൂരിന്റെ പ്രസ്താവനയിലാണ് ബിനോയ് വിശ്വത്തിന്റെ വിമര്‍ശനം. അതേസമയം ഇക്കാര്യത്തില്‍ മറുപടി പറയാതെ തരൂര്‍ പ്രസംഗം അവസാനിപ്പിച്ച് മടങ്ങി.

ALSO READ:  ‘സാക്ഷാൽ വിശാൽ കൃഷ്ണമൂർത്തി ദേ മുന്നിൽ’, പ്രണവിന്റെ പുതിയ ചിത്രം കണ്ട് ഞെട്ടി പ്രേക്ഷകർ, ഇത് മോഹൻലാൽ തന്നെ

മുസ്ലീം ലീഗിന്റെ ബാഫഖി തങ്ങള്‍ ,ഇ അഹമ്മദ് സാഹിബ് അനുസ്മരണ സമ്മേളന വേദിയിലായിരുന്നു വിമര്‍ശനം. ലീഗിന്റെ സംസ്ഥാന നേതാക്കളും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി.ജയരാജനും ശശി തരൂരും വേദിയിലുണ്ടായിരുന്നു. അനുസ്മരത്തിനിടയില്‍ തരൂരിന്റെ വിവാദ പ്രസ്താവനക്ക് മറുപടി വേണമെന്ന്‌സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

ALSO READ: വീട്ടു പരിസരത്ത് ഒരു മൂർഖൻ, പീറ്റർ ഒന്നും നോക്കിയില്ല യജമാനന് വേണ്ടി ധീരമായി പോരാടി, പാമ്പ് പേടിച്ച് മരത്തിൽ, ഒടുവിൽ മരണം

പിന്നീട് തരൂര്‍ തന്റെ പ്രസംഗത്തില്‍ എന്ത് മറുപടി പറയുമെന്ന് സകലരും കാേതാര്‍ത്തു. ബിനോയ് വിശ്വവും വേദിവിടാതെ കാത്തിരുന്നു. പക്ഷെ ഇക്കാര്യത്തില്‍ മറുപടി പറയാതെ തരൂര്‍ പ്രസംഗം അവസാനിപ്പിച്ച് മടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News