‘ഇടതിൻ്റെ സമൂഹ്യ വിമർശനത്തിൻ്റെ ആഴം അറിഞ്ഞ എഴുത്തുകാരൻ’: എം ടി യുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബിനോയ് വിശ്വം

പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എംടിയെ ഇടത് പക്ഷത്തിൻ്റെ ബന്ധുവായിട്ടാണ് കാണുന്നത് എന്നും അദ്ദേഹം അനുശോചനത്തിൽ പറഞ്ഞു. എം ടി സാമൂഹിക വിമർശകനായ സമൂഹിക നായകനായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: എങ്ങനെയാണ് പകരം വയ്ക്കുക? പകരക്കാരനില്ലാത്ത മഹാ പ്രതിഭയ്ക്ക് ആദരവോടെ വിട; അനുശോചിച്ച് മന്ത്രി വീണ ജോർജ്

പ്രത്യക്ഷത്തിൽ രാഷ്ട്രീയകാരനല്ലെങ്കിലും കൃത്യമായ രാഷ്ട്രീയം എം ടിക്ക് ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ കൃതിയിലും അത് പ്രതിഫലിച്ചു. എം ടിയുടെ വിയോഗത്തെ തുടർന്ന് എം എൻ സ്മാരകത്തിൻ്റെ ഉദ്ഘാടനവും എക്സിക്യൂട്ടിവ് യോഗവും മാറ്റി വെക്കുന്നു. ഒരു കാലഘട്ടത്തിലെ ചെറുപ്പക്കാർ പറഞ്ഞു കൊണ്ടിരുന്നു, വരും വരാതിരിക്കില്ല. അത് എംടിയുടെ വാക്കുകളായിരുന്നു.

Also read: ‘സ്നേഹമായിരുന്നു എം ടിയുടെ രാഷ്ടീയം’, അപാരമായ മനുഷ്യസ്നേഹത്തിൻ്റെ തലങ്ങൾ എംടിയുടെ എഴുത്തിൽ പൂപോലെ വിരിഞ്ഞു നിന്നു’

ഓർമ്മകൾ ഒരുപാടുണ്ട്. വിയോഗവേളയിൽ വേദനിക്കുന്നവരോടൊപ്പം കമ്മ്യൂണിസ്റ്റ് പാർടിയും ഉണ്ട്. എംടിയെ ഇടത് പക്ഷത്തിൻ്റെ ബന്ധുവായിട്ടാണ് കാണുന്നത്. ഇടതിൻ്റെ സമൂഹ്യ വിമർശനത്തിൻ്റെ ആഴം അറിഞ്ഞ എഴുത്തുകാരൻ. ഞങ്ങൾക്കൊപ്പം നിന്ന ചിലപ്പോഴൊക്കെ ഞങ്ങളെ വിമർശിച്ച എംടിയുടെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു എന്നും ബിനോയ് വിശ്വം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration