വിതുമ്പലോടെ അന്ത്യ ചുംബനം നല്‍കി ബിനോയ് വിശ്വം

പ്രിയനേതാവ് കാനം രാജേന്ദ്രന് അവസാനമായി ചുംബനം നല്‍കി ബിനോയ് വിശ്വം എം പി. സിപിഐയുടെ പട്ടത്തെ ആസ്ഥാനത്തെത്തിയാണ് അദ്ദേഹം കാനം രാജേന്ദ്രന് അവസാന ചുംബനം നല്‍കിയത്. വിതുമ്പലോടെ കാനത്തിന് അന്ത്യ ചുംബനം നല്‍കി യാത്രയയക്കുന്ന വിനോയ് വിശ്വം കണ്ടുനിന്ന ഏവരിലും നൊമ്പരമുണര്‍ത്തി.

കാനം രാജേന്ദ്രന്റെ മൃതശരീരത്തിന് മുന്നിൽ വിതുമ്പലടക്കാനാകാതെ വിതുമ്പുകയാണ് നേതാക്കൾ. തിരുവനന്തപുരത്തെ സിപിഐ ആസ്ഥാനം സാക്ഷിയാകുന്നത് വികാരനിർഭരമായ നിമിഷങ്ങൾക്ക്. കാനത്തെ അവസാനമായി ഒരുനോക്ക് കാണാനെത്തിയ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ കണ്ണുനീരടക്കാനാകാതെയാണ് കാനത്തിന് വിട നൽകിയത്. പല സിപിഐ നേതാക്കളും രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും അന്ത്യോപചാരമർപ്പിക്കാനായി പട്ടത്തെ പി എസ് സ്മാരകത്തിലെത്തി.

ALSO READ: കാനം രാജേന്ദ്രന്‍റെ വിയോഗം; ഇന്നത്തെ നവകേരള സദസിന്റെ എല്ലാ പരിപാടികളും മാറ്റി

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണിയും പ്രിയസുഹൃത്തിന് അന്ത്യോപചാരമർപ്പിക്കാൻ പട്ടത്തെത്തി. ഇടതുപക്ഷ പ്രസ്ഥാനത്തിന് വേണ്ടി തന്റെ ജീവിതം മുഴുവൻ ഉഴിഞ്ഞുവച്ച ഒരു കറകളഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവിനെയും സഹപ്രവർത്തകനെയും നഷ്‌ടമായ വേദനയിലാണ് നേതാക്കളും പ്രവർത്തകരുമെല്ലാം.

ALSO READ: കാനം രാജേന്ദ്രന്റെ സംസ്‌കാരം നാളെ; തിരുവനന്തപുരത്ത് ഇന്ന് പൊതുദര്‍ശനം

അസുഖം ബാധിച്ച് അവധി ആവശ്യപ്പെട്ടിരുന്നെങ്കിലും കാനത്തിന്റെ വിടവ് നികത്താൻ മറ്റൊരാളില്ല എന്ന കാരണത്താൽ പാർട്ടി ആവശ്യം നിരസിക്കുകയായിരുന്നു. കാനത്തെ അവസാനമായി ഒരുനോക്ക് കാണാൻ പൊതുദർശനത്തിനെത്തിയ ഓരോരുത്തരിലും നിറയുന്ന ആശങ്ക ഈ വിടവ് ആര് നികത്തും എന്നത് തന്നെയാണ്. മൃതദേഹം പട്ടത്തെ പി എസ് സ്മാരകത്തിൽ നിന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകും. സംസ്കാരം ഞായറാ‍ഴ്ച പതിനൊന്ന് മണിക്ക് വാ‍ഴൂരില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News