സിപിഐഎം നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് വേണ്ടി എകെജി സെന്ററില്‍ എത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. സംസ്ഥാന സെക്രട്ടറി ആയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
ഇത് സൗഹൃദ സന്ദര്‍ശനമാണെന്നും പൂര്‍ണമായും സൗഹൃദം പങ്കിടാനുള്ള കൂടിക്കാഴ്ചയാണെന്നും ന്നും ബിനോയ് വിശ്വം എംപി പറഞ്ഞു.ഇടത് ഐക്യത്തില്‍ ഏറ്റവും പ്രധാനമാണ് സിപിഎം-സിപിഐ ഐക്യം. അത് ശക്തമായി മുന്നോട്ട് കൊണ്ടു പോകും.
Also Read : ഗ്രാമീണ മേഖലയില്‍ ബസുകള്‍ കൂടുതലായി ഇറക്കും, അത് വലിയ മാറ്റമുണ്ടാക്കും: നിയുക്ത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍
കേരള രാഷ്ട്രീയത്തില്‍ സിപിഐക്കും സിപിഐഎമ്മിനും ഇടയില്‍ നിലനില്‍ക്കുന്നത് ഹൃദയബന്ധമാണ്. വ്യക്തിപരമായും സംഘടനാതലത്തിലും ആ ബന്ധം നിലനില്‍ക്കുമെന്നും ഈ ബന്ധം നന്നായി മുന്നോട്ടു കൊണ്ടുപോകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തത് സംസ്ഥാന കൗണ്‍സിൽ അംഗീകരിച്ചത്. കാനം രാജേന്ദ്രന്‍റെ മരണത്തിന് പിന്നാലെ ചേർന്ന നേതൃയോഗത്തിലാണ് സിപിഐ ദേശീയ നിർവ്വാഹകസമിതി അംഗമായ ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഐകകണ്ഠേനെയാണ് കൗൺസിൽ തീരുമാനം അംഗീകരിച്ചതെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here