പൗരത്വ നിയമ ഭേദഗതിയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. നിയമ ഭേദഗതിക്കെതിരെ സിപിഐ നിയമ പോരാട്ടം നടത്തുമെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും എംപി പറഞ്ഞു.
ALSO READ: വവ്വാലുകളില്‍ വീണ്ടും നിപ സാന്നിധ്യം; സ്ഥിരീകരിച്ച് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്
നിലവില്‍ ഉള്ള കേസില്‍ സിപിഐ കക്ഷി ചേരും. ഹിന്ദു രാഷ്ട്രമാണ് ആര്‍എസ്എസ് ലക്ഷ്യം ഹിന്ദു രാഷ്ട്ര നിര്‍മിതിയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് പൗരത്വ നിയമ ഭേദഗതി. നെഹ്റുവിനെ കോണ്‍ഗ്രസ് മറന്നാലും തങ്ങള്‍ മറക്കില്ല. കേരളത്തില്‍ നിയമം നടപ്പിലാക്കില്ലെന്ന് കേരളം നേരത്തെ പ്രഖ്യാപിച്ചതാണ്.അത് ഇവിടെ നടപ്പിലാക്കില്ല. ഇത് ഹിന്ദുകള്‍ക്ക് വേണ്ടിയല്ല. ബ്രാഹ്മണര്‍ക്കും, ക്ഷത്രിയര്‍ക്കും മാത്രം വേണ്ടിയാണ് നിയമം. മുസ്ലിങ്ങളെ മാത്രമല്ല ക്രിസ്ത്യാനികളെ ഉള്‍പ്പെടെ ലക്ഷ്യം വെക്കുന്നതാണ് നിയമം. രാഷ്ട്രത്തിന് ഒരു മതം ഉണ്ടെന്ന് സ്ഥാപിക്കാനാണ് ആര്‍എസ്എസ് ശ്രമം. അങ്ങനെ ഉണ്ടായാല്‍ ഇന്ത്യ തകരും. അതിനാല്‍ രാഷ്ട്രീയ സമരത്തിനൊപ്പം നിയമ പോരാട്ടവും നടത്തുമെന്നും എംപി പറഞ്ഞു.
ALSO READ: ദില്ലി സര്‍വകലാശാലയില്‍ സിഎഎ പ്രതിഷേധം; വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് പൊലീസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here