കര്‍ഷക സമരത്തിന് മുന്നില്‍ മുട്ടുകുത്തിയതു പോലെ ഗുസ്തി താരങ്ങളുടെ മുമ്പിലും കേന്ദ്രം മുട്ടു കുത്തേണ്ടി വരും; ബിനോയ് വിശ്വം എം പി

സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പൊലീസ് വലയം സൃഷ്ടിച്ച് തോല്‍പ്പിക്കാനാവില്ലെന്ന് സിപിഐ ദേശീയ സെകട്ടറി ബിനോയ് വിശ്വം പറഞ്ഞു സര്‍ക്കാരിന്റെ വിലക്കുകളെ ഭേദിച്ച് കര്‍ഷകരും തൊഴിലാളികളും പിന്തുണക്കാനെത്തിയ ഈ സമരം നാടിന്റെ അഭിമാനം കാക്കാനും സ്ത്രീത്വത്തിന്റെ മാനം രക്ഷിക്കാനും ആണ്. ബലാല്‍സംഗക്കാരനായ സ്വന്തം പാര്‍ട്ടി എം പി യെ രക്ഷിക്കാന്‍ തന്ത്രം മെനയുന്ന ബിജെപി ഭരണം ഓരോ നിമിഷവും തുറന്ന് കാണിക്കപ്പെടുകയാണ്. അവരുയര്‍ത്തുന്ന നാരീ ശക്തിവാദം കപടമാണെന്ന് രാജ്യം അറിഞ്ഞു കഴിഞ്ഞുവെന്ന് സമരക്കാരെ അഭിവാദ്യം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

കര്‍ഷക സമരത്തിന് മുന്നില്‍ മുട്ടുകുത്തിയതു പോലെ ഗുസ്തി താരങ്ങളുടെ മുമ്പിലും ഗവണ്മെന്റിന് പരാജയപ്പെടേണ്ടിവരമെന്ന് ബിനോയ് വിശ്വം പറഞ്ഞു. എഐവൈഎഫ് നേതാക്കളോടൊപ്പം ജന്ദര്‍ മന്തറിലെത്തിയ ബിനോയ് വിശ്വം സമര നേതാക്കുമായി സംഭാഷണം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News