‘പ്രധാനമന്ത്രിക്ക് തമാശ പറയാനുമറിയാമെന്ന് തെളിയുകയാണ്’: മറുപടിയുമായി ബിനോയ് വിശ്വം

പ്രധാനമന്ത്രിക്ക് തമാശ പറയാനുമറിയാമെന്ന് തെളിയുകയാണെന്ന് ബിനോയ് വിശ്വം
എംപി. എക്സിലാണ് ഇക്കാര്യം കുറിച്ചത്. ബിജെപി കേരളത്തിൽ രണ്ടക്ക വിജയം നേടുമെന്ന വാദം ആരിലും ചിരി ഉണർത്തും. മുൻപ് പറഞ്ഞ ഗാരൻ്റികൾ എല്ലാം അനാഥമായി പെരുവഴിയിൽ കിടക്കുമ്പോൾ പുതിയ ഗാരൻ്റി കൾ നൽകുകയാണ് പ്രധാനമന്ത്രി. അതിലൂടെ രണ്ടക്ക വിജയം നേടിയാൽ കാക്ക മലർന്നു പറക്കുമെന്നും ബിനോയ് വിശ്വം എക്സിൽ കുറിച്ചു.

ALSO READ: ഹിമാചലില്‍ വന്‍ അട്ടിമറി; കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ കാലുമാറി

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി രണ്ടക്ക സീറ്റുകള്‍ നേടുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിന്റെ എക്സ് പോസ്റ്റ്.

ALSO READ: ടി എൻ പ്രതാപന്റെ സ്നേഹ സന്ദേശ യാത്രയിൽ കൂട്ടത്തല്ല്

എക്സ് പോസ്റ്റിന്റെ പൂർണരൂപം,

പ്രധാനമന്ത്രിക്ക് തമാശ പറയാനുമറിയാമെന്ന് തെളിയുകയാണ്. ബിജെപി കേരളത്തിൽ രണ്ടക്ക വിജയം നേടുമെന്ന വാദം ആരിലും ചിരി ഉണർത്തും. മുൻപ് പറഞ്ഞ ഗാരൻ്റികൾ എല്ലാം അനാഥമായി പെരുവഴിയിൽ കിടക്കുമ്പോൾ പുതിയ ഗാരൻ്റി കൾ നൽകുകയാണ് പ്രധാനമന്ത്രി. അതിലൂടെ രണ്ടക്ക വിജയം നേടിയാൽ കാക്ക മലർന്നു പറക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News