കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എം ടി വാസുദേവന്‍നായര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. എം ടി മഹാനായ എഴുത്തുകാരനായാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കാണുന്നത്. എം ടിയുടെ വാക്കുകള്‍ ഇടതുപക്ഷത്തോടുള്ള പ്രതീക്ഷയാണ്, അല്ലാതെ വൈരാഗ്യമല്ല. ഇടതുപക്ഷത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന അനേകായിരം ആളുകളില്‍ ഒരാളാണ് എം ടി. അദ്ദേഹത്തിന്റെ വാക്കുകളെ വിനയത്തോടെയും അര്‍ഹിക്കുന്ന ഗൗരവത്തോടെയും കാണുമെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: ലേണേഴ്‌സ് പരീക്ഷയിൽ സമഗ്ര മാറ്റങ്ങളുമായി ഗതാഗതവകുപ്പ്
കൂടാതെ സിപിഐഎം – സിപിഐ ബന്ധം രാജ്യത്തിന് നിര്‍ണായകമാണെന്നും ഇരുപാര്‍ട്ടികളും ഉറച്ച ഐക്യത്തിലാണെന്നും ഇരുപാര്‍ട്ടികളുടെയും ബന്ധം ഊട്ടി ഉറപ്പിക്കാന്‍ ശ്രമിക്കും. ഒപ്പം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഐക്യത്തിന്റെ ശാക്തീകരണത്തിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ കുറിച്ചും എംപി സംസാരിച്ചു. എതിരാളികളെ നിര്‍വീര്യമാക്കാനുള്ള രാഷ്ട്രീയ ആയുധമാക്കി അന്വേഷണ ഏജന്‍സികളെ കേന്ദ്രം ഉപയോഗിക്കുന്നു. കേന്ദ്രത്തിന്റെ അന്വേഷണങ്ങള്‍ നിഷ്പക്ഷമല്ല. അന്വേഷണങ്ങള്‍ എല്ലാം തന്നെ നിഷ്പക്ഷമാവണമെന്നും ബിനോയ് വിശ്വം എംപി പാലക്കാട് വച്ച് മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: ഹൈറിച്ച് മണി ചെയിനിൽ 1,630 കോടിയുടെ തട്ടിപ്പ്; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here