ആറ്റിലേക്കച്യുതാ ചാടല്ലേ ചാടല്ലേ , തലശ്ശേരി ബിഷപ്പിന്റെ പരാമർശത്തിൽ ബിനോയ് വിശ്വം എംപി

തലശ്ശേരി ബിഷപ്പിന്റെ പരാമർശത്തിൽ പ്രതികരിച്ച് ബിനോയ് വിശ്വം എംപി. ബിഷപ്പ് സംസാരിക്കുന്നത് ആർക്കു വേണ്ടിയാണെന്ന് ചോദിച്ച എംപി നസ്രേത്തിൽ നിന്ന് നന്മ പ്രതീക്ഷിക്കരുതെന്നും കൂട്ടിച്ചേർത്തു .ഈ വിഷയത്തിലെ കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രതികരണത്തെയും വിമർശിച്ച എംപി വി മുരളീധരന്റെ വാക്കുകൾ വിശ്വസിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് വിശേഷിപ്പിച്ചത്.ആർഎസ്എസ് അർധഫാസിസ്റ്റ് സംഘമാണ്.അവർ ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുമ്പോൾ അതിനു നേരെ കണ്ണടയ്ക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു.

കേന്ദ്രമന്ത്രി വി മുരളീധരൻ ക്രിസ്തുമതത്തിന്റെ വക്താവിനെ പോലെ സംസാരിക്കുന്നു.എന്നാൽ ഇതിനു പിന്നിൽ നടക്കുന്ന രാഷ്ട്രീയം വേറെയാണ്.വി മുരളീധരൻ ഇങ്ങനെ സംസാരിക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയലക്ഷ്യത്തെ പറ്റി എല്ലാവർക്കും ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു . ഗോൾവാൾക്കർ ,നാം അഥവാ നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു എന്ന പുസ്തകത്തിൽ പറഞ്ഞത് ,ക്രിസ്തു മത വിശ്വാസികൾ ഹിന്ദു മതത്തെ അംഗീകരിക്കുകയാണെങ്കിൽ അവർക്ക് ഇന്ത്യയിൽ കഴിയാമെന്നാണ്.പണം കൊടുത്ത് മതപരിവർത്തനം ചെയ്യുന്നവർ എന്ന് പറഞ്ഞാണ് ആർഎസ്എസ് ക്രിസ്ത്യാനികളെ കടന്നാക്രമിക്കുന്നത്.ഇന്ത്യയുടെ മതനിരപേക്ഷ തകർക്കാൻ ശ്രമിക്കുന്ന അവർക്ക് വലിയ ഉത്തേജന ശക്തിയുണ്ട് .മതനിരപേക്ഷ മൂല്യങ്ങളെ ശത്രുവായി പ്രഖ്യാപിക്കുന്നവരാണ് ആർഎസ്എസുകാർ .ഹിന്ദു രാഷ്ട്ര സ്ഥാപനമാണ് അവരുടെ ലക്ഷ്യം.

This is not the way to solve the problems of the farming population.

ബിജെപിയും ബിഷപ്പ് പാംപ്ലാനിയും കേരളത്തെ ശരിക്ക്‌ മനസിലാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു .ബിജെപിയോടുള്ള നിലപാടിനെക്കുറിച്ച് ആറ്റിലേക്ക് അച്യുതാ ചാടല്ലേ ,ചാടല്ലേ എന്നാണ് അദ്ദേഹം പ്രതികരിച്ചത് .ഡൽഹിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News