സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തിന്റെ നിയമനം അംഗീകരിച്ചു. തിരുവനന്തപുരത്തു ചേർന്ന സംസ്ഥാന കൗൺസിലിലാണ് തീരുമാനം. ജനറൽ സെക്രട്ടറി ഡി.രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിർദ്ദേശിച്ചത്.
നിർദേശം സംസ്ഥാന കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു. ചർച്ച പോലുമില്ലാതെയാണ് സെക്രട്ടറിയെ നിശ്ചയിച്ചത്. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് ബിനോയ് വിശ്വത്തിന് സെക്രട്ടറിയുടെ ചുമതല നൽകിയിരുന്നു.
അതേസമയം അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ സിപിഐയുടെ നിലപാട് വ്യക്തമാണെന്ന് ഡി രാജ പറഞ്ഞു. രാഷ്ട്രീയവും മതവും കൂട്ടിച്ചേര്‍ക്കേണ്ടതില്ലെന്നും ഇതാണ് ബിജെപിയും ആര്‍എസ്എസും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്നത് ഭരണഘടനയ്ക്ക് എതിരാണെന്നും ഡി രാജ പറഞ്ഞു.
അവരാണ് രാഷ്ട്രീയം കളിക്കുന്നത്. അവര്‍ മതാടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്നുവെന്നും അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിന് സിപിഐ പങ്കെടുക്കില്ലെന്നും ഡി രാജ കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here