പൂരം അലങ്കോലമാക്കിയത് ആരായാലും അവരുടെ പേരുകൾ പുറത്തുവരണം: ബിനോയ് വിശ്വം

binoy viswam

പൂരം അലങ്കോലമാക്കിയത് ആരായാലും അവരുടെ പേരുകൾ പുറത്തുവരണമെന്നും ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് എക്കാലത്തും ഒന്നാണ്. പി വി അൻവർ എല്ലാവർക്കും ഒരു പാഠമാണ് എന്നും അദ്ദേഹം പറഞ്ഞു.ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ പാടില്ല. ദൈവത്തിൻ്റെ പേരിൽ ഭക്തമാരെ തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെതിരാക്കാൻ ശ്രമിക്കുന്ന ബിജെപിയ്ക്ക് അവസരമുണ്ടാക്കുന്ന ഒന്നും ചെയ്യാൻ പാടില്ല എന്നും സ്പോട് ബുക്കിംഗ് ഉണ്ടാകണം എന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിക്ക് ലിഖിതമായ സംഘടനാ പ്രമാണങ്ങളുണ്ട്.ആനി രാജ ദേശീയ നേതാവാണ് എന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന വിഷയങ്ങളിൽ അഭിപ്രായം പറയുമ്പോൾ സംസ്ഥാന ഘടകവുമായി ആലോചിക്കണം എന്നുള്ളത് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. എക്സാലോജിക് – സിഎം ആർ എൽ സാമ്പത്തിക ഇടപാട്.രണ്ട് ബിസിനസ് സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപാടാണത്.പാർട്ടിയുമായി ബന്ധപ്പെട്ടതല്ല.

ALSO READ:ജപ്പാൻ, കെ റെയിൽ,അരിയാഹാരം; ഊണാണെങ്കിലും കുഴിമന്തി ആണെങ്കിലും സാധനം അൺലിമിറ്റഡ് ആണ് : മുരളി തുമ്മാരുകുടി

ഉപതെരഞ്ഞെടുപ്പുകൾ നേരിടാൻ സി പി ഐ സജ്ജമാണ്.വ്രതം നോറ്റ് ശബരിമലയിലെത്തുന്ന എല്ലാ ഭക്തർക്കും തൊഴാനുള്ള അവസരം ഉണ്ടാകണമെന്നും മന്ത്രി വാസവൻ പറഞ്ഞതും ഇതുതന്നെയാണ് എന്നും ബിനോയ് വിശ്വം വ്യക്തമാക്കി. വെർച്വൽ ക്യൂവിനൊപ്പം സ്‌പോട് ബുക്കിംഗും ഉണ്ടാകണം എന്നും ബിനോയ് വിശ്വം പറഞ്ഞു.

മദ്രസ നിർത്തലാക്കണമെന്ന ശുപാർശ ബാലാവകാശ കമ്മീഷൻ്റെ നിർദ്ദേശം ആപത്ക്കരമാണ് , അത് പിൻവലിക്കണം,ഉത്തരവ് രാജ്യത്തിൻ്റെ അഖണ്ഡതയ്ക്ക് ദോഷമാണ്. ശബരിമലയിൽ സംഘർഷമുണ്ടാക്കാൻ നോക്കിയിരിക്കുകയാണ് ബി ജെ പി.അതിന് അവസരം ഉണ്ടാക്കരുത് എന്നുമാ ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News