എം ആർ അജിത്കുമാറിനെ ചുമതലയിൽ നിന്ന് മാറ്റിയ നടപടി സ്വാഗതം ചെയ്യുന്നു: ബിനോയ് വിശ്വം

mrajithkumar

എം ആർ അജിത്കുമാറിനെ ചുമതലയിൽ നിന്ന് മാറ്റിയ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് ബിനോയ് വിശ്വം .കമ്മ്യൂണിസ്റ്റ് പാർട്ടി ആവശ്യപ്പെട്ട കാര്യം സർക്കാർ പൂർണമായും അംഗീകരിച്ചുവെന്നും അതിൽ സന്തോഷമെന്നും ബിനോയ് വിശ്വം പറഞ്ഞു.സർക്കാർ ശരിയായ നടപടി സ്വീകരിച്ചു.പാർട്ടി ഇത് സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു.സി പി ഐ യുടെ വിജയമല്ല എൽ ഡി എഫിന്റെ രാഷ്ട്രീയ വിജയമാണ് നടപടി.കമ്മ്യൂണിസ്റ്റ് പാർട്ടി നടപടി സ്വാഗതം ചെയ്യുന്നു.മറ്റു വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യാം.സി പി ഐ യുടെ വിജയം മാത്രമല്ല, എൽ ഡി എഫിന്റെ ഘടക കക്ഷികളുടെ വിജയം കൂടിയാണിത് എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: എം ആർ അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി
അതേസമയം എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റി.ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി മാറ്റി നിയമിച്ചു.നേരത്തെ എഡിജിപി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News