‘റിപ്പോർട്ട് വരട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞാൽ അത് വിശ്വാസത്തിലെടുക്കും’; സിപിഐ പറഞ്ഞിട്ട് എഡിജിപിയെ ചുമതലയിൽ നിന്ന് ഒഴിവാക്കണം എന്നും പറയേണ്ട കാര്യമില്ലെന്ന് ബിനോയ് വിശ്വം

binoy viswam

സിപിഐ പറഞ്ഞിട്ട് എഡിജിപിയെ ചുമതലയിൽ നിന്ന് ഒഴിവാക്കണം എന്നും പറയേണ്ട കാര്യമില്ലെന്ന് ബിനോയ് വിശ്വം. ഒരുവട്ടം പറഞ്ഞാൽ മതി. റിപ്പോർട്ട് വരട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞാൽ അത് വിശ്വാസത്തിലെടുക്കും, റിപ്പോർട്ട് വരുന്നത് വരെ സിപിഐ കാത്തുനിൽക്കും. മാധ്യമങ്ങൾക്ക് രാഷ്ട്രീയ പാർട്ടികളെ അറിയില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Also Read; ‘സ്വന്തം താൽപര്യങ്ങൾക്ക്‌ വേണ്ടി അയാളെ സ്നേഹിച്ചിരുന്ന നൂറുകണക്കിന് സഖാക്കളെ തള്ളിപ്പറഞ്ഞു’; പി വി അൻവറിനെതിരെ പി ഷഹീർ; ഫേസ്ബുക്ക് പോസ്റ്റ്

മാധ്യമങ്ങൾക്ക് രാഷ്ട്രീയ പാർട്ടികളെ അറിയില്ല. പാർട്ടി ഘടകങ്ങളിൽ ചർച്ചകൾ ഉണ്ടാകും. സിപിഐയിൽ ഒരാൾക്ക് മാത്രമെ അഭിപ്രായം പറയാവൂ എന്നില്ല. ഉൾപാർട്ടി ജനാധിപത്യം പൂർണ്ണമായും അനുവദിക്കുന്ന പാർട്ടിയാണ് സിപിഐ. അതേസമയം ലീഗ് വർഗ്ഗീയ പാർട്ടി അല്ലെന്നും, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ രാഷ്ട്രീയ ഐക്യം 100 ശതമാനമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

Also Read; ‘ചില മാധ്യമപ്രവർത്തകർ പ്രതിപക്ഷത്തിന്റെ അജണ്ടകൾ നടപ്പാക്കുന്നു, ഇത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധം’: വി കെ സനോജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News