‘കേരളത്തിലെ കോൺഗ്രസിന് ബിജെപിയോട് അവിശുദ്ധമായ ചങ്ങാത്തം’: ബിനോയ് വിശ്വം

binoy viswam

കേരളത്തിലെ കോൺഗ്രസിന് ബിജെപിയോട് അവിശുദ്ധ ചങ്ങാത്തമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദില്ലി സമരം നരേന്ദ്രമോദി സർക്കാരിനുള്ള മറുപടിയാണെന്നും കേരളത്തിലെ കോൺഗ്രസുകാർ സമരത്തിനെതിരെ ബിജെപിയെ പോലെ സംസാരിച്ചുവെന്നും അദ്ദേഹം വിമർശിച്ചു. ജനങ്ങൾ ഇതിനെ അംഗീകരിക്കാൻ പോകുന്നില്ല. ബിജെപി – കോൺഗ്രസ്സ് ബാന്ധവത്തെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തോൽപ്പിക്കും.

Also Read: നിതീഷ് കുമാറിന്റെ മറുകണ്ടം ചാടൽ രക്ഷയാകുമോ? റിസോർട്ട് രാഷ്ട്രീയത്തിന്റെ പിൻബലത്തിൽ ബിഹാറിൽ നാളെ വിശ്വാസവോട്ടെടുപ്പ്

ജനങ്ങൾ എല്ഡിഎഫിനൊപ്പം നിൽക്കും എന്നാണ് നവകേരള യാത്രയിലും ദില്ലി സമരത്തിലും കണ്ട വിശ്വാസം. കേന്ദ്രസർക്കാർ സംസ്ഥാനത്തെ ധന പ്രതിസന്ധിയിലാക്കുകയാണ്. കേന്ദ്രത്തിന്റെ ഒന്നാം നമ്പർ ശത്രു കേരളമാണ്. ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റും സിപിഐക്ക് പ്രധാനമാണെന്നും അദ്ദേത്തെ പറഞ്ഞു.

Also Read: ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കും, ലഭിച്ച തുകയുടെ സ്ക്രീൻഷോട്ടുകൾ പങ്കുവെയ്ക്കും; മുന്നറിയിപ്പുമായി കേരള പൊലീസ്

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ എല്ലാ സീറ്റിലും ഉചിതമായ സ്ഥാനാർത്ഥികൾ ഉണ്ടാകും. തെരഞ്ഞെടുപ്പിനെ നേരിടാൻ സിപിഐ സജ്ജമാണ്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ ചില പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് കോൺഗ്രസ്സിന് മറുപടി നൽകേണ്ടിവരും. എന്നാൽ മത്സരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. തൂക്ക് പാർലമെന്റ് വന്നാൽ ഒരു എംപിയും പോകില്ലെന്ന് പറയാൻ യുഡിഎഫിന് ഉറപ്പുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News