പാർട്ടിയിൽ വ്യക്തികൾ അല്ല സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് എന്ന് ബിനോയ് വിശ്വം. മൂന്ന് ജില്ലകളിലെയും ജില്ല കൗൺസിൽ മൂന്ന് പേര് അയക്കും, അതിൽ ഒരാളെ കൗൺസിലും എക്സിക്യൂട്ടീവും തീരുമാനിക്കും എന്നും ബിനോയ് വിശ്വം പറഞ്ഞു. ഇന്ന് വൈകിട്ട് വയനാട് എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.
ALSO READ: വയനാട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും
ഇതോടെ വയനാട്ടിലെ സ്ഥാനാർത്ഥി ചിത്രം പൂർണ്ണമാവും. യു ഡി എഫ്, എൽ ഡി എഫ് പാർലമെന്ററി യോഗങ്ങൾ ഇന്ന് മുക്കത്ത് നടക്കും.
ALSO READ: ‘ആദ്യം എന്നെ കൊന്നു ഇപ്പോൾ സരിനേയും കൊന്നു’; പിന്തുണച്ച് എ.വി.ഗോപിനാഥ്
അതേസമയംചേലക്കരയിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴയപ്പെട്ട എന്‍ കെ സുധീര്‍ വിമതനായി മത്സരിച്ചേക്കും. രമ്യ ഹരിദാസിന് സീറ്റ് നല്‍കിയത് മുന്‍ കെപിസിസി സെക്രട്ടറിയായ സുധീറിനെ തഴഞ്ഞായിരുന്നു. എന്‍ കെ സുധീര്‍ പി വി അന്‍വറിന്റെ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നാണ് സൂചന.എന്‍ കെ സുധീറുമായി പി വി അന്‍വര്‍ കൂടിക്കാഴ്ച നടത്തി. സുധീറിന്റെ പേരാമംഗലത്തെ വീട്ടിലെത്തി അന്‍വര്‍ സുധീറിനെ കണ്ടതായും സൂചനയുണ്ട്. അതേസമയം അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് സുധീര്‍ പറയുന്നു. 2009ല്‍ ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു സുധീര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here