കേരളത്തിലെ സിപിഐയുടെ നിലപാട് പറയേണ്ടത് സംസ്ഥാന നേതാക്കളാണ്, ദേശീയ നേതാക്കളല്ല; ആനി രാജയെ തിരുത്തി ബിനോയ് വിശ്വം

കേരളത്തിലെ സിപിഐയുടെ നിലപാട് പറയേണ്ടത് സംസ്ഥാന നേതാക്കളാണ്, ദേശീയ നേതാക്കളല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ ദേശീയ കമ്മിറ്റി അംഗം ആനി രാജയുടെ നിലപാടിനെ തിരുത്തിയായിരുന്നു ബിനോയ് വിശ്വാസിന്റെ പ്രതികരണം. തങ്ങളുടെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: സിനിമ മേഖലയിലെ പരാതികൾ; ഓരോ കേസിനും പ്രത്യേക അന്വേഷണ സംഘം, അന്വേഷണത്തിന്റെ ഭാഗമായി ചെയ്യേണ്ടതെല്ലാം ചെയ്തിരിക്കും: ജി പൂങ്കുഴലി ഐപിഎസ്

ഇടത് മുന്നണിയിൽ അഭിപ്രായ വ്യത്യാസമില്ല. ഇനിയൊരു പുതിയ നിലപാട് സിപിഐക്ക് വ്യക്തമാക്കേണ്ട കാര്യമില്ല. സിപിഐയെയും സിപിഐഎമ്മിനെയും തമ്മിൽ തെറ്റിക്കാൻ ആരും നോക്കേണ്ടതില്ല. മാധ്യമങ്ങൾ അക്കാര്യത്തിൽ എഴുതാപ്പുറം വായിക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News