‘സ്ത്രീകളെ ഒഴിവാക്കി മലയാള സിനിമ ഇല്ല എന്നതാണ് ഇടതുപക്ഷ കാഴ്ചപ്പാട്; അതുകൊണ്ടാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്’: ബിനോയ് വിശ്വം

സ്ത്രീകളെ ഒഴിവാക്കി മലയാള സിനിമ ഇല്ല എന്നതാണ് ഇടതുപക്ഷ കാഴ്ചപ്പാടെന്നും അതുകൊണ്ടാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മികച്ച അന്വേഷണ സംഘത്തെയാണ് സർക്കാർ നിയോഗിച്ചത്. അന്വേഷണ സംഘത്തിൽ നാല് വനിതാ ഉദ്യോഗസ്ഥർ ഉണ്ട്. മുകേഷിനെതിരായ ആരോപണത്തിൽ മുഖം നോക്കാതെ നടപടിയെടുക്കും എന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണ്.

Also Read: ‘സിനിമയില്‍ ശുദ്ധികലശം അനിവാര്യം, പുഴുക്കുത്തുകളെ പുറത്താക്കണം; സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തിയവര്‍ ശിക്ഷിക്കപ്പെടണം’: അശോകന്‍

ഡബ്ള്യു സിസിയെ കുറിച്ചോർത്ത് തികഞ്ഞ അഭിമാനമാണ്. സിനിമാമേഖലയിൽ കോൺക്ലേവ് എന്ന ആശയം തെറ്റല്ല. എന്നാൽ നവംബർ അവസാനം വരെ നീട്ടേണ്ടതില്ല. മുകേഷ് എംഎൽഎ സ്ഥാനത്ത് തുടരുന്നത് സംബന്ധിച്ച് സിപിഐയിൽ ചർച്ച ചെയ്യാതെ പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News