അന്തസായി രാഷ്ട്രീയം പറയാൻ കെൽപ്പില്ലാത്തവർ ആണ് പത്രം കത്തിച്ചത്: ബിനോയ് വിശ്വം

അന്തസായി രാഷ്ട്രീയം പറയാൻ കെൽപ്പില്ലാത്തവർ ആണ് പത്രം കത്തിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മാതൃഭൂമിയിലെ മോദിയുടെ പരസ്യവും സുപ്രഭാതം പത്രത്തിലെ എൽഡിഎഫിന്റെ പരസ്യവും ഉയർത്തിക്കാട്ടിയാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. വേറെ ഒരു പത്രവും കത്തിച്ചിട്ടില്ല. കത്തിക്കൽ ഞങ്ങളുടെ രീതിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു. സംവാദം ആണ് ഞങ്ങളുടെ വഴി. എൽഡിഎഫിന്റെ ഒരു പരസ്യം വാചകമാണ്. പണം കൊടുത്താണ് പരസ്യം നൽകിയത്. അത് കത്തിച്ചവരുടെ ഉദ്ദേശം എന്തായിരിക്കും.

Also Read: രാഹുൽ ഗാന്ധിയുടെ നിലപാട് ബിജെപി വിരുദ്ധ പോരാട്ടത്തിന് എതിരാണ്: രാഹുലിനെതിരെ രൂക്ഷവിമർശനവുമായി സുഭാഷിണി അലി

പത്ത് കൊല്ലമായി മാധ്യമ പ്രവർത്തകർക്ക് മോദിയെ കാണാൻ കിട്ടുന്നില്ല. രണ്ടാഴ്ച്ച മുൻപ് അസമിലെ ഒരു ബിജെപി പത്രത്തിന് അഭിമുഖം കൊടുത്തു. വീണ്ടും ഇപ്പോൾ ഒരുവസരം ലഭിച്ചത് ഒരു മലയാള ചാനലിന് ആണ്. അത് ഏഷ്യാനെറ്റ് ന്യൂസ് ആണ്. തിരുവനന്തപുരത്ത് മത്സരിക്കുന്ന ബിജെപി സ്ഥാനാർഥിയുടെ ചാനലിനാണ് അവസരം ലഭിച്ചത്. ആ സ്ഥാനാർഥിയും ചാനലും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാം. ആ ചാനലിനാണ് മോദിയെ ഇന്റർവ്യൂ ചെയ്യാൻ സൗഭാഗ്യം ലഭിച്ചത്.

Also Read: സംസ്ഥാനത്ത് പക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കുമെന്ന്‌ മന്ത്രി വീണ ജോർജ്

പരസ്യം വന്ന പത്രം കത്തിച്ചും അപവാദ പ്രചാരണം നടത്തിയുമാണ് ഇടതുപക്ഷത്തിന് എതിരെ പ്രചാരണം നടത്തുന്നത്. തൂക്ക് പാർലിമെന്റ് വന്നാൽ എംപിമാരെ പിടിക്കാൻ അദാനി വരും. ഇഡിയും സിബിഐയും വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News