ഗാന്ധിജിയെയും നെഹ്റുവിനെയും മറക്കാത്ത കോൺഗ്രസുകാർ ഇത്തവണ എൽഡിഎഫിന് വോട്ട് ചെയ്യും: ബിനോയ് വിശ്വം

ഗാന്ധിജിയെയും നെഹ്റുവിനെയും മറക്കാത്ത കോൺഗ്രസുകാർ ഇത്തവണ എൽഡിഎഫിന് വോട്ട് ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശ്ശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെയും ബിജെപിയെയും നയിക്കുന്നത് ഇടതുപക്ഷ വിരോധമാണ്. പഴയ ചാക്കിനേക്കാൾ വിലകുറഞ്ഞതായി പ്രധാനമന്ത്രിയുടെ വാക്കുകൾ മാറുന്നു. ഒരിക്കലും ജയിക്കാത്ത ഒരാളെ കേന്ദ്ര മന്ത്രിയാക്കാം എന്ന് ഗ്യാരണ്ടി കൊടുക്കാൻ മോദിക്കേ കഴിയൂ.

Also Read: യുപിയില്‍ മായാവതിക്ക് വീണ്ടും തിരിച്ചടി; ബി എസ് പി നേതാക്കൾ കൂട്ടമായി ബിജെപിയിൽ ചേർന്നു

മോദിയുടെ നടക്കാത്ത ഗ്യാരണ്ടികൾ വഴിയിൽ ചത്തുമലച്ചു കിടക്കുകയാണ്. ബേഠി പഠാവോ ഗ്യാരണ്ടി നുണയായിരുന്നു. കർഷകരുടെ വരുമാനം ഇരട്ടിയാക്കാം എന്ന് പറഞ്ഞു. കർഷകർ ഇപ്പോഴും ഡൽഹിയിൽ സമരത്തിലാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒട്ടും പുരോഗമിച്ചിട്ടില്ല, മണിപ്പൂരിൽ ആളുകൾ പരസ്പരം കൊല്ലുകയാണ്. പിറന്ന നാട്ടിൽ ജനങ്ങളെ അഭയാർത്ഥികളാക്കുന്ന ഭരണമാണ് മോദി ഭരണം. പത്തു വർഷത്തെ നേട്ടം ഉയർത്തിക്കാണിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് ക്യാമ്പയിന് മോദി തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

Also Read: ഗുജറാത്ത് സർവ്വകലാശാലയിലെ വിദേശ വിദ്യാർത്ഥികൾക്കുനേരെ നടന്ന ആക്രമണത്തിൽ ശക്തമായ നടപടി ഉണ്ടാകണം: കെ കെ ശൈലജ ടീച്ചർ

രാഹുൽ ഗാന്ധിയെ കേരളത്തിലേക്ക് പറഞ്ഞയച്ചത് കോൺഗ്രസിൻ്റെ ദൂരക്കാഴ്ച ഇല്ലായ്മയാണ്. കോൺഗ്രസിൻ്റെ പിടിവാശിയാണ് മൂന്നു സംസ്ഥാനങ്ങളിൽ ബി ജെ പിയെ ജയിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News