‘വയ്യാത്ത മകളുടെ തലയില്‍ തൊട്ട് സത്യം ചെയ്യാം, ഞാന്‍ തെറ്റുകാരനല്ല’, സോഷ്യല്‍ മീഡിയ മാനേജറുടെ ആരോപണത്തിൽ പ്രതികരിച്ച് ബിനു അടിമാലി

സോഷ്യൽ മീഡിയ മാനേജർ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി നടനും ഹാസ്യതാരവുമായ ബിനു അടിമാലി രംഗത്ത്. തന്നെ മർദിച്ചുവെന്നും, ക്യാമറ തകർത്തെന്നുമുള്ള ജിനേഷ് എന്നയാളുടെ ആരോപണങ്ങൾക്കാണ് ബിനു അടിമാലി മറുപടി പറഞ്ഞത്. പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ജിനേഷ് പറയുന്ന തരത്തിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നും, വയ്യാത്ത തന്റെ മകളുടെ തലയിൽ തൊട്ട് സത്യം ചെയ്യാം തൻ തെറ്റുകാരനല്ല എന്നും ബിനു അടിമാലി പറഞ്ഞു.

വിവാദത്തിൽ ബിനു അടിമാലിയുടെ പ്രതികരണം

ALSO READ: ‘ഇതാണോ നിങ്ങ പറഞ്ഞ മോദിയുടെ ഗ്യാരന്റി’, യെഡിയൂരപ്പയുടെ പോക്‌സോ കേസിൽ ബിജെപിക്കെതിരെ സോഷ്യൽ മീഡിയ

ഒരു ചാനലിന്റെ പരിപാടി നടക്കുന്ന സമയത്ത് അവിടെ വച്ച് ഒരാളെ ഇടിച്ച് ചവിട്ടി കൂട്ടി അയാളുടെ ക്യാമറ തല്ലിപ്പൊട്ടിച്ച ആളെ പിന്നെ ആ ചാനല്‍ പരിപാടിക്ക് എടുക്കുമോ എന്നാണ് ബിനു ചോദിക്കുന്നത്.ഒപ്പം തന്നെ എന്നെക്കുറിച്ച് ഇതൊക്കെ കേട്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി. ഞാനിത്രയും ഭയങ്കരനാണോ എന്ന് ആലോചിച്ച് എനിക്ക് തന്നെ വിഷമം തോന്നി. ഇത്തരം ഭയനാകമായ സംഭവം നടന്നെങ്കില്‍ ചാനല്‍ തന്നെ എന്‍റെ പേരില്‍ കേസ് എടുക്കില്ലെ. സംഭവം നടന്നു എന്ന് പറഞ്ഞ ശേഷം ഞാന്‍ തന്നെ ഒന്നു രണ്ട് തവണ അവിടെപ്പോയി പരിപാടി അവതരിപ്പിച്ചു. ഇത്രയും വലിയ സംഭവം വാര്‍ത്തയാകില്ലെ. എന്നെ പിന്നെ അവിടെ കയറ്റുമോ? അവിടെ ഒന്നും നടന്നിട്ടില്ല.

പോലീസ് സ്‌റ്റേഷനില്‍ ഞാന്‍ ഹാജറായിരുന്നു. മര്‍ദ്ദനം ഏറ്റെന്നു പറയുന്ന വ്യക്തിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ യാതൊരു കുഴപ്പവും പൊലീസ് തന്നെ കണ്ടില്ല. പൊട്ടിച്ച ക്യാമറയ്ക്കും യാതൊരു കുഴപ്പമില്ലെന്നും കണ്ടു. അയാള്‍‌ ക്യാമറ വാങ്ങി പോയി അന്ന് മുതല്‍ പുള്ളി അതിലൂടെ ജോലി ചെയ്യുന്നുമുണ്ട്. പിന്നെ ക്യാമറ ഞാന്‍ തല്ലിപൊളിച്ചുവെന്ന് പറയുന്നതിലെ കാര്യം എന്താണ്.

ALSO READ: ‘പൃഥ്വിയുടേത് നോക്കുമ്പോള്‍ ഞാൻ നഗ്നനായി അഭിനയിച്ചതും തലകുത്തി നിന്നതും ഒരു കഷ്ടപ്പാടല്ല’: മോഹന്‍ലാല്‍

അപകടം കഴിഞ്ഞ് മൂന്നുമാസത്തോളം വിശ്രമിക്കണമെന്നാണ്. ഡോക്ടര്‍ നിര്‍ദ്ദേശിച്ചതിന് അനുസരിച്ചാണ് വാക്കറില്‍ നടന്നിരുന്നത്. എന്റെ കാലിന് ലിഗ്മെന്റ് പ്രശ്‌നം നേരത്തെ തന്നെയുണ്ട്. അത് സ്റ്റാര്‍ മാജിക്കിലും പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടാണ് പല ഗെയിമുകളും കളിക്കാന്‍ പറ്റാത്തത്.മരിച്ചു പോയ സുധിയുടെ വീട്ടില്‍ പോയി ഞാന്‍ പ്രഹസനം കാണിച്ചു എന്ന് പറയുന്നത് ശരിയല്ല. എന്‍റെ വയ്യാത്ത മകളുടെ തലയില്‍ തൊട്ട് സത്യം ചെയ്യാം ഞാന്‍ തെറ്റ് ചെയ്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News