ആ സീറ്റില്‍ ഇരിക്കാന്‍വന്ന എന്നെ മാറ്റിയിട്ട് അവന്‍ കയറി ഇരുന്നു, വാശിപിടിച്ചാണ് സുധി ആ സീറ്റ് ചോദിച്ച് വാങ്ങിയത്: ബിനു അടിമാലി

കൊല്ലം സുധിയുടെ അപകട മരണത്തിന്റെ ഷോക്ക് മലയാളികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുകയാണ്. ടെലിവിഷന്‍ പ്രോഗ്രാമിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച മിമിക്രി ആര്‍ട്ടിസ്റ്റ് കൊല്ലം സുധിയുടെ അപകട വാര്‍ത്ത ഒരു ഞെട്ടലോടെയാണ് നാമെല്ലാവരും കേട്ടതും. ഇപ്പോഴിതാ സുധിയുടെ ഉറ്റസുഹൃത്ത് അപകടത്തെ കുറിച്ച് ഓര്‍മിച്ചെടുക്കുകയാണ്.

അന്നത്തെ ആ അപകടത്തിന്റെ ഷോക്ക് ഇപ്പോഴും എന്നെ വിട്ടു മാറിയിട്ടില്ലെന്നും ഈ സംഭവം നടക്കുന്ന ദിവസം കൊല്ലം സുധി വളരെ വാശിപിടിച്ചാണ് ആ സീറ്റ് ചോദിച്ച് വാങ്ങിയതെന്നും ബിനു അടിമാലി പറയുന്നു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബിനും വീണ്ടും ആ അപകട മരണത്തെ കുറിച്ച് ഓര്‍ത്തെടുക്കുന്നത്.

അന്നത്തെ ദിവസം അവന്റെ പെര്‍ഫോമന്‍സ് ഒക്കെ കണ്ടപ്പോള്‍ മനസ്സില്‍ എന്തോ ഒരു ഫീലിംഗ് ആയിരുന്നു. എന്തോ സംഭവിക്കാന്‍ പോകുന്നപോലെ തോന്നി. ഇപ്പോഴും അത് മനസ്സില്‍ നിന്ന് പോകുന്നില്ലെന്നും വേദനയോടെ ബിനു അടിമാലി പറയുന്നു.

‘അന്നത്തെ ആ അപകടത്തിന്റെ ഷോക്ക് ഇപ്പോഴും എന്നെ വിട്ടു മാറിയിട്ടില്ല. ഈ സംഭവം നടക്കുന്ന ദിവസം സുധി വളരെ വാശിപിടിച്ചാണ് ആ സീറ്റ് ചോദിച്ച് വാങ്ങിയത്. ഇതിനിടയില്‍ ഭക്ഷണം കഴിക്കാന്‍ ഇറങ്ങി, അപ്പോഴും തിരികെ കയറാന്‍ നേരം ഓടിക്കയറി ആ സീറ്റില്‍ പോയി ഇരിക്കുകയായിരുന്നു.

തിരിച്ച് പോന്നപ്പോള്‍ ഞാന്‍ ആ സീറ്റില്‍ ഇരിക്കാന്‍ പോയപ്പോള്‍ എന്നെ മാറ്റിയിട്ട് അവന്‍ കയറി ഇരിക്കുകയായിരുന്നു. അവന്‍ എന്തോ അത് ചോദിച്ചുവാങ്ങിയപോലെ തോന്നി. അന്നത്തെ ദിവസം അവന്റെ പെര്‍ഫോമന്‍സ് ഒക്കെ കണ്ടപ്പോള്‍ മനസ്സില്‍ എന്തോ ഒരു ഫീലിംഗ് ആയിരുന്നു. എന്തോ സംഭവിക്കാന്‍ പോകുന്നപോലെ തോന്നി. ഇപ്പോഴും അത് മനസ്സില്‍ നിന്ന് പോകുന്നില്ല.

ഞങ്ങള്‍ അങ്ങോട്ട് പോകുമ്പോള്‍ മഹേഷ് കുഞ്ഞുമോന്‍ ഞങ്ങളുടെ കൂടെ ഇല്ലായിരുന്നു. തിരിച്ച് പോന്നപ്പോള്‍ അവന്‍ വന്നിരിക്കുകയായിരുന്നു. തമാശ പറഞ്ഞ് നിങ്ങളുടെ കൂടെ വരാല്ലോ എന്നുപറഞ്ഞാണ് അവന്‍ വന്നിരുന്നത്. കുറെ നേരം ഞങ്ങള്‍ തമാശയൊക്കെ പറഞ്ഞു. അപകടം ഉണ്ടായത് ഞാന്‍ ശരിക്കും അറിഞ്ഞില്ല. ഒറ്റ ഇടിയില്‍ തന്നെ എന്റെ ബോധം പോയിരുന്നു,’  – ബിനു അടിമാലി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News