കൊല്ലം സുധിയുടെ അകാല വിയോഗത്തിന്‍റെ ദുഃഖത്തില്‍ നിന്ന് സുഹൃത്തുക്കളാരും ഇതുവരെ കരകയറിയിട്ടില്ല. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന ബിനു അടിമാലി ആരോഗ്യം വീണ്ടെടുക്കുകയാണ്. കാറിലുണ്ടായിരുന്ന ഉല്ലാസ് അരൂരും, മഹേഷ് കുഞ്ഞുമോനും ചികിത്സയില്‍ തുടരുകയാണ്.
ഇതിനിടെ കഴിഞ്ഞ ദിവസം ബിനു അടിമാലി തന്‍റെ ഉറ്റ ചങ്ങാതിയെ കുറിച്ച് വികാരാധീനനായി പറഞ്ഞ വാക്കുകള്‍ ഇവരുടെ സൗഹൃദം അറിയുന്ന ഏതൊരാളുടെയും കണ്ണ് നനയ്ക്കും.
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കൊല്ലം സുധി കണ്‍മുന്നില്‍ വന്ന് നില്‍ക്കുന്നത് പോലെ തോന്നുമെന്നും അവന്‍രെ ഓരോ കാര്യങ്ങള്‍ ഓര്‍ത്ത് ഉറങ്ങാന്‍ പറ്റാറില്ലെന്നും ബിനു പറഞ്ഞു.
ALSO READ: കനത്തമഴ;ഹിമാചല്‍ പ്രദേശിൽ ഉരുള്‍പൊട്ടിലും വെള്ളപ്പൊക്കത്തിലും 9 മരണം
മരണത്തിലേക്ക് എന്നപോലെയാണ് കാറിന്‍റെ മുന്‍ സീറ്റിലേക്ക് സുധി ഓടിക്കയറിയതെന്നും അത്രയും ഊര്‍ജസ്വലനായി സുധിയെ അന്ന് വരെ കണ്ടിട്ടില്ലെന്നും ബിനു ഓര്‍ത്തെടുത്തു. മിമിക്രി ആർടിസ്റ്റ്സ് അസോസിയേഷന്‍റെ ജനറൽ ബോഡിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ബിനുവിന്‍റെ പരാമര്‍ശം.
പരിപാടിയിലെത്തി എല്ലാവരെയും കണ്ടപ്പോള്‍ പകുതി സമാധാനം ആയെന്നും സുധി മരിച്ചപ്പോള്‍ ആളുകളെത്തിയതും സുധിക്ക് ലഭിച്ച സ്നേഹവും കണ്ട് മനസ് നിറഞ്ഞെന്നും ബിനു പറഞ്ഞു. അപകടം നടന്ന ദിവസം പോകുമ്പോഴും സുധി വണ്ടിയുടെ മുന്‍ സീറ്റിലാണ് ഇരുന്നതെന്നും ഊണ് കഴിക്കാന്‍ ഇറങ്ങിയിട്ട് വന്നപ്പോഴും പരിപാടി കഴിഞ്ഞ് തിരികെ വന്നപ്പോഴും മുന്‍സീറ്റ് തന്നെ തെരഞ്ഞെടുത്തുവെന്നും ബിനു പറയുന്നു.
നിമിഷങ്ങള്‍ കൊണ്ട് തൊട്ടടുത്തിരുന്ന ഒരാള്‍ മരിച്ചുപോയെന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥ ഭീകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: മഴക്കാലജന്യ രോഗങ്ങളെ ചെറുക്കാനൊരുങ്ങി ജില്ലാ ഭരണകൂടവും കൊച്ചി കോര്‍പ്പറേഷനും
ജൂലൈ നാലിനാണ് അപകടമുണ്ടായത്. സ്റ്റേജ് ഷോയ്ക്ക് ശേഷം വടകരയില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബിനുവിന്‍റെയും സംഘത്തിന്‍റെയും കാര്‍ തൃശ്ശൂര്‍ പനമ്പിക്കുന്നില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുധിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒപ്പമുണ്ടായിരുന്ന ഉല്ലാസ് അരൂര്‍, മഹേഷ് കുഞ്ഞുമോന്‍ എന്നിവര്‍ ചികില്‍സയിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here