ബിനു അടിമാലിയുടെ സർജറി കഴിഞ്ഞു; വിവരങ്ങൾ പങ്കുവെച്ച് അനൂപ്

മിമിക്രി താരവും ചലച്ചിത്ര ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ജീവൻ നഷ്ടപ്പെട്ട വാഹനാപകടത്തില്‍ പരുക്കേറ്റ ബിനു അടിമാലി ആശുപത്രിയില്‍ ചികിത്സയിലാണ്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന അദ്ദേഹത്തിന് ചെറിയൊരു ശസ്‍ത്രക്രിയ കഴിഞ്ഞിരിക്കുകയാണ് എന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് ടെലിവിഷൻ ഷോ ഒരുക്കുന്ന അനൂപ്. ബിനുവിന് വിശ്രമമാണ് ഇപ്പോള്‍ വേണ്ടതെന്നും അനൂപ് പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

Also Read: നിങ്ങളുടെ വാഹനത്തിന് എഐ ക്യാമറ പിഴ ഈടാക്കിയോ? സ്വയം പരിശോധിക്കാം

ബിനുവിനെ സന്ദർശിച്ച ശേഷം അദ്ദേഹത്തിൻ്റെ ആരോഗ്യ വിവരങ്ങള്‍ പങ്കുവെച്ച് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അനൂപ്. ബിനു അടിമാലിയെ കണ്ടതിന് ശേഷം താൻ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്‍പിറ്റലിനു പുറത്ത് നില്‍ക്കുകയാണ്. അദ്ദേഹത്തിന് ചെറിയ സര്‍ജറി നടത്തി. മുഖത്ത് ചെറിയ പൊട്ടല്‍ ഉണ്ടായിരുന്നുവെന്നും അനൂപ് പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

ഇപ്പോള്‍ അദ്ദേഹം പൂര്‍ണ വിശ്രമത്തിലാണ്. ബിനു അടിമാലി അപകടനില മറികടന്നതായും അനൂപ് വീഡിയോയിലൂടെ വ്യക്തമാക്കി. ” ബിനു ചേട്ടന്റെ അപ്‍ഡേറ്റ് എന്താണെന്ന് ഒരുപാട് പേര്‍ ചോദിക്കുന്നുണ്ട്. അദ്ദേഹം ആവശ്യപ്പെട്ടാണ് വീഡിയോ ചെയ്യുന്നത്. കുറച്ച് നേരം ഞങ്ങള്‍ സംസാരിക്കുകയുണ്ടായി. വികാരനിര്‍ഭരമായ നിമിഷങ്ങളായിരുന്നു. അതൊക്കെ പിന്നീട് ചോദിച്ച് മനസ്സിലാക്കാം. ഐസിയുവിന്റെ അടുത്തുള്ള റൂമിലാണ് പുള്ളിയുള്ളത്. വൈകാതെ മറ്റൊരു റൂമിലേക്ക് മാറ്റുമായിരിക്കും. ഇപ്പോള്‍ അദ്ദേഹത്തിന് ആവശ്യം വിശ്രമമാണ്. എത്രയും വേഗം സുഖമാകാൻ പ്രാര്‍ഥിക്കണം. ഒരുപാട് പേര്‍ വീഡിയോ ചെയ്യാൻ ആശുപത്രിയുടെ പുറത്തെത്തിയിട്ടുണ്ട്. ആരും അദ്ദേഹത്തെ ശല്യപ്പെടുത്താൻ ശ്രമിക്കരുത്. ഫോണ്‍ ഒന്നും ഉപയോഗിക്കാൻ പറ്റില്ല. പുള്ളിയുടെ ഫാസ്റ്റ് റിക്കവറിക്കായി പ്രാര്‍ഥിക്കുക. അനാവശ്യ ന്യൂസുകള്‍ പോസ്റ്റ് ചെയ്യാതിരിക്കുക. എല്ലാവരും പ്രാര്‍ഥിക്കുക, ബിനു അടിമാലി ആരോഗ്യവാനായി തിരിച്ചുവരട്ടേ “- എന്നും അനൂപ് പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

Also Read: സഹോദരങ്ങളായ വിദ്യാർത്ഥികളെ ചുട്ടുകൊന്ന കേസിലെ പ്രതിയെ കേരള ഹൈക്കോടതി വെറുതേ വിട്ടു

ജൂൺ 5 ന് പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിലാണ് കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തലയ്ക്ക് പരുക്കേറ്റ സുധിയെ പെട്ടെന്ന് തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകരയിൽനിന്നും സ്റ്റേജ്ഷോ കഴിഞ്ഞ് എറണാകുളത്തേക്കു മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News