ലൈഫ് സയൻസ് മേഖലയിൽ 16,600 കോടി രൂപയുടെ വരുമാന സാധ്യത തുറന്ന് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ബയോ കണക്ട് 2.O

ലൈഫ് സയൻസ് മേഖലയിൽ 16,600 കോടി രൂപയുടെ വരുമാന സാധ്യത തുറന്ന് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ബയോ കണക്ട് 2.O. കേരളത്തിലെ വൈദഗ്ധ്യമുള്ള തൊഴിലാളികളും ലോകോത്തര നിലവാരത്തിലുള്ള ഗവേഷണ സ്ഥാപനങ്ങളും ബയോമെഡിക്കല്‍ രംഗത്ത് കേരളത്തിന് മുതൽക്കൂട്ടാകുമെന്ന് വ്യവസായപ്രമുഖര്‍ ചൂണ്ടിക്കാട്ടി.

ALSO READ: ‘അൻവർ ആർക്കോ വേണ്ടി കള്ളം പറയുന്നു, ഒപ്പമുള്ളവർ എത്രകാലം നിൽക്കുമെന്ന് കണ്ടറിയാം’: എം എ ബേബി

ലൈഫ് സയൻസ് രംഗത്ത് കേരളത്തിന്റെ സാധ്യതകൾ വ്യക്തമാക്കുന്നതായിരുന്നു വ്യവസായ വകുപ്പ് സംഘടിപ്പിച്ച ബയോ കണക്ട് 2.O. വിദേശത്തു ഉൾപ്പെടെ 200 ഓളം പ്രതിനിധികളാണ് രണ്ടുദിവസം നീണ്ടുനിന്ന കോൺക്ലവിൽ പങ്കെടുത്തത്. ബയോമെഡിക്കൽ ക്ലസ്റ്റർ വികസിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലമായി കേരളം മാറുന്നുണ്ടെന്ന് കോൺക്ലേവ് വിലയിരുത്തി.

ALSO READ: ഓണ്‍ലൈനായി പണം തട്ടുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്

കേരളത്തിൽ നിന്നുള്ള 8 സ്റ്റാർട്ടപ് ഐഡിയകളിൽ നിക്ഷേപിക്കാൻ തയ്യാറാണെന്ന് കോൺക്ലേവിൽ പങ്കെടുത്ത വൻകിട കമ്പനികൾ അറിയിച്ചിട്ടുണ്ട്. ലൈഫ് സയൻസസ്, ബയോമെഡിക്കൽ സാങ്കേതികവിദ്യാരംഗത്തെ നൂതനാശയങ്ങളുടെ പ്രദര്‍ശനവേദികൂടിയായി ബയോ കണക്ട് മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News