ജീവനുള്ള കോശങ്ങളെ വികസിപ്പിക്കാം; ബയോഇങ്ക് നിർമിച്ച് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്

SCT

ത്രീ ഡി ബയോ പ്രിന്റിങ്ങിലൂടെ ജീവനുള്ള കോശങ്ങളെ വികസിപ്പിക്കാനുള്ള ബയോഇങ്ക് ഉൽപ്പാദിപ്പിച്ച് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്. ശ്രീചിത്രയിലെ ​ഗവേഷകരായ ഷൈനി വേലായുധന്റെയും പി ആർ അനിൽകുമാറിന്റെയും നേത-ൃ-ത്വത്തിലാണ് ബയോഇങ്ക് വികസിപ്പിച്ചത്. സയർ ചിത്ര ജെൽമ യുവിഎസ് ബയോഇങ്ക് എന്നറിയപ്പെടുന്ന ബയോഇങ്ക് റീജനറേറ്റീവ് മെഡിസിന്റെയും ബയോമെഡിക്കൽ ​ഗവേഷണ മേഖലയിലെയും സുപ്രധാനമായ നേട്ടമാണ്.

ശ്രീചിത്രയ്ക്ക് പേറ്റന്റ് ലഭിച്ച ഈ ഉൽപ്പന്നം കിൻഫ്ര ഹൈടെക് പാർക്കിലെ സയർ സയൻസ് പ്രൈവറ്റ് ലിമിറ്റഡാണ് വിപണിയിലെത്തിക്കുന്നത്. രാസമാറ്റം വരുത്തിയ ജലാറ്റിനാണ് ബയോ ഇങ്കിന്റെ പ്രധാന ഘടകം. വെള്ളത്തിൽ പെട്ടെന്ന് ലയിക്കുന്നതാണ്‌ ഈ ബയോഇങ്ക്‌.

Also Read: ആന്‍റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിർവഹിച്ചു

ഏറ്റവും സങ്കീർണതയുള്ള കരളിലെ ടിഷ്യൂ പോലെയുള്ളവയിലെ പരീക്ഷണം വിജയമായതോടെയാണ് വ്യാവസായിക ഉൽപ്പാദനത്തിലേക്ക് കടന്നത്. വ്യക്തി​ഗത ചികിത്സയ്‌ക്ക്‌ ആവശ്യമായവിധം കോശങ്ങൾ വികസിപ്പിക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ രോ​ഗിയുടെ കോശങ്ങളിൽനിന്ന് കൃത്രിമ അവയവം വികസിപ്പിക്കാനും കഴിയും. ബയോഇങ്ക്‌ എന്ന കണ്ടുപിടിത്തം അവയവ മാറ്റം കാത്തിരിക്കുന്ന രോ​ഗികൾക്കും ഉപകാരപ്രദമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here