കുവൈത്തില്‍ ഷോപ്പിംഗ് മാളുകളില്‍ ബയോ മെട്രിക് പരിശോധന സംവിധാനം സ്ഥാപിക്കുന്നു

കുവൈത്തില്‍ പ്രധാന ഷോപ്പിംഗ് മാളുകളിലും സര്‍ക്കാര്‍ മന്ത്രാലയ സമുച്ഛയത്തിലും ഉള്‍പെടെ അഞ്ചു കേന്ദ്രങ്ങളില്‍ ബയോ മെട്രിക് പരിശോധന സംവിധാനം സ്ഥാപിക്കുന്നു. ത്രീ സിക്സ്റ്റി മാള്‍, അല്‍ കൂത്ത് മാള്‍, കാപിറ്റല്‍ മാള്‍, അവന്യൂസ് മാള്‍ എന്നിവിടങ്ങളിലും കുവൈത്ത് സിറ്റിയിലെ മന്ത്രാലയ സമൂച്ച്ഛയത്തിലുമാണ് പുതുതായി ബയോ മെട്രിക് പരിശോധന സംവിധാനം സ്ഥാപിക്കുന്നത്. മുന്‍ കൂര്‍ അപ്പോയിന്റ്‌മെന്റ് കൂടാതെ ഈ കേന്ദ്രങ്ങളില്‍ നിന്നും പരിശോധന പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Also Read: അപകടത്തില്‍പ്പെട്ട ബൈക്ക് മോഷ്ടിച്ച പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

സ്വദേശികളും വിദേശികളും ഉള്‍പ്പെടെ അഞ്ചു ലക്ഷത്തി മുപ്പതിനായിരം പേരാണ് ഇതിനകം ബയോ മെട്രിക് പരിശോധനക്ക് വിധേയരായത്. എന്നാല്‍ ഇതുവരെ പരിശോധനക്ക് വിധേയരാകാത്തവര്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് തടസ്സങ്ങള്‍ ഇല്ലെന്നും ഇവര്‍ തിരികെ എത്തുമ്പോള്‍ പരിശോധനക്ക് വിധേയരായാല്‍ മതിയെന്നും മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി.അതെ സമയം മറ്റുുപരിശോധന കേന്ദ്രങ്ങളില്‍ പരിശോധനക്ക് മുന്‍ കൂര്‍ അപ്പോയ്ന്റ്‌മെന്റ് എടുക്കല്‍ നിര്‍ബന്ധമാണെന്നും അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News