ലൈഫ് സയൻസ് പാർക്കിൽ ബയോടെക് ലാബും അഡ്മിൻ ബ്ലോക്കും പ്രവർത്തനസജ്ജമായി

ലൈഫ് സയൻസ് പാർക്കിൽ വൈറോളജി പ്രൊജക്ടിന്റെ ഭാഗമായുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള ഗവേഷണങ്ങൾക്കായി 80,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ കെ.എസ്‌.ഐ.ഡി.സി നിർമ്മിച്ച അഡ്മിൻ ബ്ലോക്കും ബയോടെക് ലാബും ഓഫീസ് മുറിയും ലബോറട്ടറിയും പ്രവർത്തനസജ്ജമായിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. ലൈഫ് സയൻസ് പാർക്കിന്റെ ഒന്നാംഘട്ടം ഈ മൂന്ന് വർഷത്തിനിടയിൽ പൂർത്തീകരിക്കാൻ സാധിച്ചത് വലിയൊരു നേട്ടമായിട്ടാണ് കാണുന്നതെന്ന് മന്ത്രി പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.

also read: പുതിയ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌വാച്ച് പുറത്തിറക്കി നോയ്‌സ് ഫിറ്റ്
4.25 ഏക്കർ സ്ഥലത്ത് 2,85,973 ചതുരശ്ര അടി വിസ്തീർണത്തിൽ അത്യാധുനിക ഇന്നൊവേഷൻ കം ഇൻകുബേഷൻ സെൻ്ററും സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടരുകയാണ് എന്നും .20 ഇൻക്യുബേറ്ററുകൾ ഉൾപ്പെടുന്ന ഇൻക്യുബേഷൻ സെൻ്ററും ആർ&ഡി, മാനുഫാക്ചറിംഗ് പ്രവർത്തനങ്ങൾക്കായി റെഡി ടു ബിൽഡ് അപ് ഏരിയയും സ്ഥാപിക്കാൻ ലക്ഷ്യമിടുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു. ലൈഫ് സയൻസ് പാർക്കിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വേണ്ടി അനിമൽ ഹൗസ്, രോഗ നിർണ്ണയ സെൻ്ററുകൾ കൂടാതെ പരിശോധനാ സൗകര്യങ്ങൾ എന്നിവയും ലഭ്യമാക്കും

കേരളത്തിലെ ആദ്യത്തെ ലൈഫ് സയൻസ് പാർക്കായ തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ ബയോ-ടെക്നോളജി, നാനോ- ടെക്നോളജി, ലൈഫ് സയൻസ് എന്നീ വിഭാഗങ്ങളിൽ വരുന്ന ആഭ്യന്തര – വിദേശ നിക്ഷേപങ്ങളെ ആകർഷിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ എന്നും മന്ത്രി വ്യക്തമാക്കി.

ബയോടെക്നോളജി & ലൈഫ് സയൻസ് മേഖല വ്യവസായനയത്തിലെ മുൻഗണനാ മേഖലകളിൽ ഒന്നായി ഉൾപ്പെടുത്തിയതിലൂടെ സംസ്ഥാന സർക്കാർ ഈ മേഖലയ്ക്ക് കൊടുക്കുന്ന പ്രാധാന്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ മേഖലയിലുൾപ്പെടെ നിർമ്മിത ബുദ്ധിയുടെ ഉപയോഗം സാധ്യമാക്കുന്നതിനായി എം എസ് എം ഇ എ.ഐ മിഷൻ വികസിപ്പിക്കുന്നതിനും സർക്കാർ ലക്ഷ്യമിടുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.

also read:‘നീറ്റ്’ ക്രമക്കേടിൽ സമഗ്ര അന്വേഷണം വേണം; കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി ആർ ബിന്ദു

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

ബയോടെക്നോളജി വ്യവസായ മേഖലയിൽ കുതിച്ചുചാട്ടം ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലൈഫ് സയൻസ് പാർക്കിന്റെ ഒന്നാംഘട്ടം ഈ മൂന്ന് വർഷത്തിനിടയിലെ പൂർത്തീകരിക്കാൻ സാധിച്ചത് വലിയൊരു നേട്ടമായിട്ടാണ് ഞങ്ങൾ കാണുന്നത്. വൈറോളജി പ്രൊജക്ടിന്റെ ഭാഗമായുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള ഗവേഷണങ്ങൾക്കായി 80,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ കെ.എസ്‌.ഐ.ഡി.സി നിർമ്മിച്ച അഡ്മിൻ ബ്ലോക്കും ബയോടെക് ലാബും ഓഫീസ് മുറിയും ലബോറട്ടറിയും ഇപ്പോൾ പ്രവർത്തനസജ്ജമായിട്ടുണ്ട്. ഒപ്പം തന്നെ 4.25 ഏക്കർ സ്ഥലത്ത് 2,85,973 ചതുരശ്ര അടി വിസ്തീർണത്തിൽ അത്യാധുനിക ഇന്നൊവേഷൻ കം ഇൻകുബേഷൻ സെൻ്ററും സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്.
20 ഇൻക്യുബേറ്ററുകൾ ഉൾപ്പെടുന്ന ഇൻക്യുബേഷൻ സെൻ്ററും ആർ&ഡി, മാനുഫാക്ചറിംഗ് പ്രവർത്തനങ്ങൾക്കായി റെഡി ടു ബിൽഡ് അപ് ഏരിയയും സ്ഥാപിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഒപ്പം ലൈഫ് സയൻസ് പാർക്കിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വേണ്ടി അനിമൽ ഹൗസ്, രോഗ നിർണ്ണയ സെൻ്ററുകൾ കൂടാതെ പരിശോധനാ സൗകര്യങ്ങൾ എന്നിവയും ലഭ്യമാക്കും.
കേരളത്തിലെ ആദ്യത്തെ ലൈഫ് സയൻസ് പാർക്കായ തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ ബയോ-ടെക്നോളജി, നാനോ- ടെക്നോളജി, ലൈഫ് സയൻസ് എന്നീ വിഭാഗങ്ങളിൽ വരുന്ന ആഭ്യന്തര – വിദേശ നിക്ഷേപങ്ങളെ ആകർഷിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലൈഫ് സയൻസസ് മേഖലയിലാവശ്യമായ ബയോ വിഭവങ്ങൾക്കൊപ്പം ഈ മേഖലയിൽ അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങൾ നിരവധിയുണ്ടെന്നതും നൈപുണ്യമുള്ള മനുഷ്യവിഭവമുണ്ടെന്നതും കേരളത്തിൻ്റെ പ്രത്യേകതയാണ്.
ബയോടെക്നോളജി & ലൈഫ് സയൻസ് മേഖല വ്യവസായനയത്തിലെ മുൻഗണനാ മേഖലകളിൽ ഒന്നായി ഉൾപ്പെടുത്തിയതിലൂടെ സംസ്ഥാന സർക്കാർ ഈ മേഖലയ്ക്ക് കൊടുക്കുന്ന പ്രാധാന്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ മേഖലയിലുൾപ്പെടെ നിർമ്മിത ബുദ്ധിയുടെ ഉപയോഗം സാധ്യമാക്കുന്നതിനായി എം എസ് എം ഇ എ.ഐ മിഷൻ വികസിപ്പിക്കുന്നതിനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News