ഹൃദയത്തിൽ രണ്ട് ദ്വാരങ്ങളോടെയാണ് മകൾ ജനിച്ചത്, മൂന്നുമാസമായപ്പോൾ സർജറി: ഒരമ്മക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുത്: ബിപാഷ ബസു

മകളുടെ രോഗാവസ്ഥ തങ്ങളെ മാനസികമായി ഒരുപാട് തകർത്തുവെന്ന് ബോളിവുഡ് തരാം ബിപാഷ ബസു. ഹൃദയത്തിൽ രണ്ട് ദ്വാരങ്ങളോടെയാണ് മകൾ ജനിച്ചതെന്ന് പറഞ്ഞ ബിപാഷ ഇൻസ്റ്റ​ഗ്രാം ലൈവിനിടെയാണ് മകളുടെ രോഗാവസ്ഥയെ കുറിച്ച് വ്യക്തമാക്കിയത്. വെറും മൂന്നുമാസം പ്രായപ്പോൾ ദേവിക്ക് സർജറി വേണ്ടിവന്നിരുന്നുവെന്നും, ഒരമ്മക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്നും ബിപാഷ പറഞ്ഞു.

ALSO READ: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും ഇരുമ്പ് ഷീറ്റുകൾ മോഷ്ടിച്ചു; പ്രതി പിടിയിൽ

‘മറ്റേത് മാതാപിതാക്കളേക്കാളും വ്യത്യസ്തമായിരുന്നു തങ്ങളുടെ യാത്ര. ഇപ്പോൾ തന്റെമുഖത്ത് കാണുന്ന ചിരിയേക്കാൾ കഠിനമായ കാലമായിരുന്നു അത്. ഏതൊരമ്മയ്ക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്നാണ് ആ​ഗ്രഹിക്കുന്നത്’, ബിപാഷ പറയുന്നു.

ALSO READ:പാലക്കാട് വാളയാറില്‍ നിന്ന് കുഴല്‍പണം പിടികൂടി

‘പ്രസവിച്ച് അധികം വൈകാതെ കേട്ട ആ വാർത്ത സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. മകൾ ജനിച്ചതിന്റെ മൂന്നാമത്തെ ദിവസമാണ് അവൾ ഹൃദയത്തിൽ രണ്ടുദ്വാരങ്ങളോടെയാണ് ജനിച്ചതെന്ന് അറിയുന്നത്. ഞാൻ ഇക്കാര്യം തുറന്നുപറയാൻ തയ്യാറാവില്ല എന്നാണ് കരുതിയിരുന്നത്. എന്നാൽ എന്നെ ഈ യാത്രയിൽ പിന്തുണച്ച എല്ലാ അമ്മമാർക്കും വേണ്ടിയാണ് ഇത് പങ്കുവെക്കാൻ തയ്യാറായത്’, ബിപാഷ പറയുന്നു.

ALSO READ: ‘ഓസ്‌കര്‍ നേട്ടത്തിന് ശേഷം അവരാകെ മാറി’; ഗുരുതര ആരോപണങ്ങളുമായി ബൊമ്മനും ബെല്ലിയും

‘ആദ്യത്തെ അഞ്ചുമാസം ഞങ്ങളെ സംബന്ധിച്ചിടത്തോളം കഠിനമായിരുന്നു. ഓരോമാസവും അവസ്ഥ സ്കാൻ ചെയ്ത് പരിശോധിക്കേണ്ടിയിരുന്നു. തുടർന്നാണ് സർജറി ആവശ്യമാണെന്ന് പറയുന്നതും മകൾക്ക് മൂന്നാംമാസത്തിൽ സർജറി ചെയ്യുന്നതും. കരൺ ആ സമയത്ത് മകളിൽ ഒരു സർജറിക്ക് തയ്യാറായിരുന്നില്ല. ഞാൻ മൂന്നാംമാസത്തെ സ്കാനിങ് സമയത്ത് ദേവിയുടെ രോ​ഗാവസ്ഥയെക്കുറിച്ച് പരമാവധി റിസർച്ച് ചെയ്യുകയും സർജന്മാരെ കാണുകയും ഡോക്ടർമാരോട് സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. സർജറിയോടെ മകളുടെ പ്രശ്നങ്ങൾ തീരുമെന്ന് എനിക്കറിയാമായിരുന്നു. ഇപ്പോൾ അവൾ സുഖം പ്രാപിച്ചിരിക്കുന്നു’, ബിപാഷ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News