ബിപോര്‍ജോയ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് വ്യാപകമഴ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബിപോര്‍ജോയ് ചുഴലിക്കാറ്റ് മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്ച പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

also read; കോഴിക്കോട് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ കെയര്‍ ടേക്കര്‍ അറസ്റ്റില്‍

അടുത്ത 4 ദിവസം കേരള തീരത്തു കാറ്റിന്റെ ശക്തി മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലാകാനും കടല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല. മഴയോടൊപ്പം ഇടിമിന്നലും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പാലിക്കേണ്ടതുണ്ട്.

also read; താനൂർ ബോട്ടപകടം; അറസ്റ്റ് ചെയ്ത് പോർട്ട് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

ചുഴലിക്കാറ്റ് ജൂണ്‍ 14 രാവിലെ വരെ വടക്ക് ദിശയിയില്‍ സഞ്ചരിച്ചു തുടര്‍ന്ന് വടക്ക്‌വടക്ക് കിഴക്ക് ദിശ മാറി സൗരാഷ്ട്ര & കച്ച് അതിനോട് ചേര്‍ന്നുള്ള പാകിസ്ഥാന്‍ തീരത്ത് മണ്ഡവി ( ഗുജറാത്ത് )ക്കും കറാച്ചിക്കും ഇടയില്‍ ജാഖുപോര്‍ട്ടിനു സമീപം ജൂണ്‍ 15ന് വൈകുന്നേരത്തോടെ പരമാവധി 150 km/ hr വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News