ബിപോർജോയ്: ഗുജറാത്തിൽ വ്യാപക നാശനഷ്ടം, വെള്ളപ്പൊക്കത്തിനും സാധ്യത

ബിപോർജോയ് ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ഗുജറാത്തിൽ വ്യാപക നാശനഷ്ടം. കാറ്റിലും മഴയിലും പലയിടത്തും വീടുകൾ തകർന്നുപോയി. തീരമേഖലകളില്‍ മരങ്ങള്‍ കടപുഴകി വീണു.  ദ്വാരകയില്‍ പരസ്യബോര്‍ഡുകള്‍ തകർന്നു വീണു.  സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുമെത്തി. 25 സെന്‍റിമീറ്റർ വരെ മഴ പെയ്യാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഗാന്ധിനഗറില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്‍റെ അധ്യക്ഷതയില്‍ സുരക്ഷ വിലയിരുത്താൻ യോഗം ചേർന്നു. ബിപോർജോയ് ചുഴലിക്കാറ്റിന്‍റെ കേന്ദ്രസ്ഥാനവും ഗുജറാത്ത് തീരത്തോട് അടക്കുന്നുവെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഗുജറാത്ത് തീരത്തിന് 40 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ചുഴലിക്കാറ്റിന്‍റെ കേന്ദ്രസ്ഥാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News