അറബിക്കടലിന് മുകളില്‍ ബിപോർജോയ്, അമ്പരപ്പിക്കുന്ന ദൃശ്യം പങ്കുവെച്ച് ബഹിരാകാശ സഞ്ചാരി

ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളു. അതിശക്തമായ ചു‍ഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണ്. ഇതിനിടെ ഒരു ബഹിരാകാശ സഞ്ചാരി പങ്കുവെച്ച ബിപോര്‍ജോയ് ചു‍ഴലിക്കാറ്റിന്‍റെ വീഡിയോയും ചിത്രങ്ങളും ശ്രദ്ധേയമാവുകയാണ്. സുൽത്താൻ അൽ നെയാദി എന്ന യുഎഇ ബഹിരാകാശ സഞ്ചാരിയാണ് അറബിക്കടലിന് മുകളിലായി കാണപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റിന്‍റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.

ബിപോർജോയ്  വ്യാ‍ഴാ‍ഴ്ച  വെെകുന്നേരത്തോടെ കച്ച് ജില്ലയിൽ കരതൊടാൻ  സാദ്ധ്യതയുള്ളതിനാൽ ഗുജറാത്തിലെ തീരപ്രദേശങ്ങളിൽ നിന്ന് 74,000പേരെ മാറ്റിപ്പാർപ്പിച്ചു. മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ എത്തുന്ന ചുഴലി തീരത്ത് കനത്ത നാശം വിതയ്‌ക്കുമെന്നാണ് ആശങ്ക.

ശക്തമായ കാറ്റിനും കനത്ത മഴയ്‌ക്കും ഒപ്പം തീരത്തോടു ചേർന്ന് കടൽക്ഷോഭത്തിനും സാദ്ധ്യതയുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News