ബിപോർജോയ് കര തൊട്ടു; ഗുജറാത്ത് തീരം അതീവ ജാഗ്രതയിൽ

ബിപോർജോയ് കര തൊടാൻ തുടങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജകാവു തുറമുഖത്തിന് 70 കിലോമീറ്റർ അകലെ എത്തിയതായിട്ടാണ് റിപ്പോർട്ടുകൾ. കാറ്റിന്റെ പ്രഭാവം അർധരാത്രി വരെ തുടരും. കാറ്റിന്റെ പുറം മേഘ പാളികൾ സൗരാഷ്ട്ര തീരത്തെത്തി. മണിക്കൂറിൽ 115- 120 Km വേഗതയിലാണ് കാറ്റിൻ്റെ സഞ്ചാരം.

Also Read: സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകള്‍: മന്ത്രി വീണാ ജോര്‍ജ്ജ്

കാറ്റ് കര തൊടാൻ തുടങ്ങിയതോടെ ഗുജറാത്ത് തീരം അതീവ ജാഗ്രതയിലാണ്. സൗരാഷ്ട്ര കച്ച് മേഖലകളെയാവും ചുഴലിക്കാറ്റ് ഏറ്റവും കൂടുതലായി ബാധിക്കുക എന്നാണ് നിഗമനങ്ങൾ. ഗുജറാത്തിന്റെ തീരപ്രദേശങ്ങളിൽ കനത്ത മഴയും ശക്തമായ തുടരുകയാണ്.കാറ്റിന്റെ കേന്ദ്ര ബിന്ദു കര തൊടുന്നത് രാത്രി 9 മണിയോടെയാണ് എന്നാണ് റിപ്പോർട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News