അമേരിക്കയിൽ മനുഷ്യരിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പശുവിൽ നിന്നാണ് രോഗം പകർന്നത് എന്നാണ് വിലയിരുത്തൽ. അമേരിക്കയിൽ ഇത് രണ്ടാം തവണയാണ് പക്ഷി പനി റിപ്പോർട്ട് ചെയ്യുന്നത്. മിഷിഗണിലെ ഒരു ക്ഷീര തൊഴിലാളിക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. പക്ഷിപ്പനി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിന്റെ തെളിവുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതു കൊണ്ട് തന്നെ ഭയപ്പെടേണ്ട സാഹചര്യം
ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി.
എന്നാൽ രോഗബാധിതരായ പശുക്കളിൽ നിന്നുള്ള പാലിലും അണുബാധ കണ്ടെത്തിയതോടെ കൂടുതൽ മനുഷ്യർക്ക് രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്. ടെക്സസിലെ ഒരു ക്ഷീര തൊഴിലാളിക്കാണ് ആദ്യം പക്ഷിപ്പനി സ്ഥിരീകരിച്ചത്. രാജ്യത്തെ 9 സംസ്ഥാനങ്ങളിലെ ക്ഷീര സംഘങ്ങളിലാണ് ഇതുവരെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏകദേശം 20 ശതമാനം പാൽ സാമ്പിളുകളിലും എച്ച് 5 എൻ 1 വൈറസ് കണികകൾ ഉണ്ടെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കണ്ടെത്തി. ഇതോടെ ക്ഷീര തൊഴിലാളികളോട് ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.
Also Read: നെറ്റ്ഫ്ലിക്സിൽ ‘അനിമലിനെ’ മറികടന്ന് ‘ലാപത ലേഡീസ്’
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here