കോട്ടയത്ത് താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; ദയാവധം നടത്താന്‍ തീരുമാനം

കോട്ടയം പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ എട്ട്യാകരി പാടശേഖരത്തില്‍ വളര്‍ത്തിയിരുന്ന താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അറിയിച്ചു. പുത്തന്‍പുരയില്‍ ഔസേപ്പ് മാത്യു എന്നയാള്‍ വളര്‍ത്തിയ താറാവുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്നു ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡീസിസസ് ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് എച്ച്5 എന്‍1 സ്ഥിരീകരിച്ചത്.

ALSO READ: ‘ആറ് വീടുകള്‍ പൂർണമായും 143 വീടുകൾ ഭാഗീകമായും തകർന്നു’, ആലപ്പുഴ ജില്ലയിൽ 50 ദുരിതാശ്വാസ ക്യാമ്പുകളിലായി 1713 കുടുംബങ്ങൾ

18000 താറാവുകളെയാണ് വളര്‍ത്തിയിരുന്നത്. അഞ്ചരമാസം പ്രായമുള്ളവയാണ്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി പ്രഖ്യാപിച്ചു. രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തു പക്ഷികളെയും മൃഗസംരക്ഷണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ ദയാവധം ചെയ്തു ശാസ്ത്രീയമായി സംസ്‌കരിക്കും. ഇവിടെ അണുനശീകരണം നടത്താനുള്ള നടപടി സ്വീകരിക്കും.

ALSO READ:  കൊച്ചി വിമാനത്താവളത്തിൽ മാറ്റത്തിന്റെ സൈറൺ; ‘ഇനി മരുന്നും സൗന്ദര്യ വർധക വസ്തുക്കളും ഇറക്കുമതി ചെയ്യാം’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News