പത്തനംതിട്ടയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗബാധിത പ്രദേശങ്ങളിലെ മുഴുവൻ പക്ഷികളെയും രണ്ടുദിവസത്തിനുള്ളിൽ കൊന്നടുക്കും

പക്ഷിപ്പനി സ്ഥിരീകരിച്ച പത്തനംതിട്ട നിരണം ഗ്രാമപ്പഞ്ചായത്തിലെ 11-ാം വാർഡിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. രോഗബാധിത പ്രദേശങ്ങളിലെ മുഴുവൻ പക്ഷികളെയും രണ്ടുദിവസത്തിനുള്ളിൽ കൊന്നടുക്കും. ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായാണ് രോഗ പ്രതിരോധ നടപടികൾ നടത്തുന്നത്. താറാവ് കർഷകരായ കണ്ണൻമാലിൽ വീട്ടിൽ കുര്യൻ മത്തായി, ഇടത്തിട്ടങ്കരി വീട്ടിൽ മനോജ് ഏബ്രഹാം എന്നിവരുടെ ഏഴായിരത്തോളം താറാവുകളെയാണ് രോഗപ്രതിരോധ നടപടിയുടെ ഭാഗമായി ആദ്യദിവസം തന്നെ കൊന്നൊടുക്കും.

Also Read: സ്വാതി മലിവാളിനെ ആക്രമിച്ചെന്ന ആരോപണം; കെജ്‌രിവാളിന്റെ പി എ ബൈഭവ് കുമാർ അറസ്റ്റിൽ

ഇവരുടെ ആയിരത്തോളം താറാവുകൾ കാണാം പക്ഷിപ്പനി സ്ഥിരീകരിച്ചത്. ‘താറാവുകളെ വിഷം നൽകി കൊന്ന ശേഷം കുഴിച്ചിടുന്ന രീതിയാണ് ഇന്ന് അവലംബിക്കുന്നത്. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെ രോഗം പ്രതിരോധ നടപടിയുടെ ഭാഗമായി നാളെ കൊന്നൊടുക്കും. പൂർണ്ണമായി കള്ളിങ്ങിന് വിധേയമാക്കിയിരുന്നു.കൊന്നൊടുക്കുന്ന വളർത്തു മൃഗങ്ങകളുടെ പ്രായമനുസരിച്ച് ഉടമകൾക്ക് നഷ്ടപരിഹാരം നൽകും.സര്‍വൈലന്‍സ് സോണുകളിൽ നിന്നും പുറത്തേക്കും താറാവുകളേയും മറ്റ് പക്ഷികളേയും കൊണ്ടു പോകുന്നതും കൊണ്ടു വരുന്നതും നിരോധനം ഉണ്ട്.

Also Read: തൃശ്ശൂരിൽ റോഡിലിറങ്ങി ഒറ്റയാൻ; വാഹന ഗതാഗതം തടസപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News