പറന്നുകൊണ്ടിരിക്കുന്ന വിമാനത്തില്‍ വന്നിടിച്ച വിന്‍ഡ് ഷീല്‍ഡില്‍ കുടുങ്ങി പക്ഷി. തെക്കെ അമേരിക്കന്‍ രാജ്യമായ ഇക്വഡോറിലാണ് സംഭവം. കോക്പിറ്റില്‍ കുരുങ്ങിക്കിടക്കുന്ന പക്ഷിയുടേയും മുഖം നിറയെ രക്തവുമായി വിമാനം പറത്തുന്ന പൈലറ്റിന്റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ പക്ഷി കോക്പിറ്റിലെ തകര്‍ന്ന വിന്‍ഡ് ഷീല്‍ഡില്‍ കുരുങ്ങുകയായിരുന്നു.
പക്ഷിയുടെ ദേഹത്ത് നിന്ന് രക്തം പൈലറ്റിന്റെ മുഖത്തും ശരീരത്തും ഒഴുകിയിറങ്ങിയെങ്കിലും മനസാന്നിദ്ധ്യം കൈവിടാതെ പൈലറ്റ് വിമാനം പറത്തി. സുരക്ഷിതമായി വിമാനം ലക്ഷ്യസ്ഥാനത്ത് ലാന്‍ഡ് ചെയ്യുകയും ചെയ്തു.
Pilot safely lands his plane after a huge bird struck his windshield in the Los Ríos Province, Ecuador. Ariel Valiente was not injured during the incident. pic.twitter.com/Rl3Esonmtp
— Breaking Aviation News & Videos (@aviationbrk) June 15, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here